ആപ്പ്ജില്ല

സുനന്ദ പുഷ്കര്‍ മരിച്ചുകിടന്ന മുറി 3 വര്‍ഷത്തിന് ശേഷം തുറന്നുകൊടുത്തു

ഒരു രാത്രിക്ക് 55000 രൂപ മുതല്‍ 61000 രൂപ വരെ വാടകയുള്ള മുറിയാണിത്

TNN 16 Oct 2017, 11:36 pm
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ചു കിടന്ന ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറി മൂന്ന് വര്‍ഷത്തിന് ശേഷം തുറന്നുകൊടുത്തു. പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായി 2014 ജനുവരി 17 മുതല്‍ പൂട്ടി സീല്‍ ചെയ്ത മുറി പോലീസ് കസ്റ്റഡിയിലായിരുന്നു. ഒരു രാത്രിക്ക് 55000 രൂപ മുതല്‍ 61000 രൂപ വരെ വാടകയുള്ള മുറിയാണിതെന്നും മുറി പൂട്ടിയിടുന്നത് തങ്ങള്‍ക്ക് നഷ്ടമാണെന്നും കാണിച്ച്‌ ഹോട്ടല്‍ അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു.
Samayam Malayalam delhi police unseals leela palace hotel room
സുനന്ദ പുഷ്കര്‍ മരിച്ചുകിടന്ന മുറി 3 വര്‍ഷത്തിന് ശേഷം തുറന്നുകൊടുത്തു


ഹോട്ടല്‍ അധികൃതരുടെ വാദത്തിന് അനുകൂലമായി സെപ്റ്റംബര്‍ 12ന് റൂം തുറക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പോലീസ് ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് ഒക്ടോബര്‍ 10ന് വീണ്ടും ഹൈക്കോടതി ആറ് ദിവസത്തിനകം റൂ വിട്ടുനല്‍കണമെന്ന് അടിയന്തിര നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന് ഇന്ന് റൂം തുറന്ന് നല്‍കുകയായിരുന്നു.


Delhi Police unseals Leela Palace hotel room

Room Number 345, Where Sunanda Pushkar Was Found Dead

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്