ആപ്പ്ജില്ല

അക്രമം നടത്താന്‍ ഗുര്‍മീത് നല്‍കിയത് 5 കോടിയെന്ന് അന്വേഷണ സംഘം

കലാപത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഗുര്‍മീത് വാഗ്ദാനം ചെയ്തു

TNN 7 Sept 2017, 6:37 pm
പഞ്ച്കുള: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം വിധി വരുന്നതിന് ​മുന്‍പ് അക്രമം നടത്താന്‍ അനുയായികള്‍ക്ക് അഞ്ച് കോടി രൂപ നല്‍കിയെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. ദേര സച്ച സൗദയുടെ പഞ്ച്കുള വിഭാഗം തലവന്‍ ചംകൗര്‍ സിങ് ആണ് പണം സ്വീകരിച്ചതെന്നും അത് ആവശ്യാനുസരണം അണികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
Samayam Malayalam dera sacha sauda gave rs 5 crore for inciting violence before verdict
അക്രമം നടത്താന്‍ ഗുര്‍മീത് നല്‍കിയത് 5 കോടിയെന്ന് അന്വേഷണ സംഘം


ഹൈക്കോടതി നിര്‍ദേശ പ്രകാരം ചംകൗര്‍ സിങിനെതിരെ ഓഗസ്ത് 28 ന് രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ഇയാള്‍ കൂടുംബസമേതം ഒളിവില്‍ കഴിയുകയുമാണ്. ഇയാളെ പിടികൂടാനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഹരിയാന ഡിജിപി ബി എസ് സന്ധു പറഞ്ഞു.

പഞ്ചകുളയ്ക്ക് പുറമെ കലാപമുണ്ടാക്കാനായി പഞ്ചാബിലെ പല സ്ഥലങ്ങളിലും ദേര സച്ച പ്രവര്‍ത്തകര്‍ക്കായി ഗുര്‍മീത് പണമൊഴുക്ക് നടത്തിയെന്നും പറയുന്നു. ഇതിന് പുറമെ കലാപത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായും തെളിഞ്ഞിട്ടുണ്ട്.

Dera Sacha Sauda gave Rs 5 crore for inciting violence before verdict

The special investigation team revealed that the dera had pumped at least Rs 5 crore to fuel violence after sect chief Gurmeet Ram Rahim Singh was convicted for rapes in Panchkula.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്