ആപ്പ്ജില്ല

18 ദിവസത്തിനിടെ എട്ട് തകരാറുകള്‍; സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഡിജിസിഎ

തുടര്‍ച്ചയായി സര്‍വീസ് തടസ്സപ്പെടുന്നതും സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുകയും ചെയ്യുന്നതും പരിഗണിച്ചാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഇടപെടല്‍.

Samayam Malayalam 6 Jul 2022, 4:07 pm
ന്യൂഡല്‍ഹി: 18 ദിവസത്തിനിടെ എട്ട് തകരാറുകള്‍ സംഭവിച്ച സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഇന്നലെ (ജൂലൈ 5) ചൈനയിലേക്ക് യാത്ര പുറപ്പെട്ട സ്‌പൈസ് ജെറ്റിന്റെ കാലാവസ്ഥ റഡാറിന്റെ സാങ്കേതിക തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ തിരിച്ചിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎയുടെ തീരുമാനം.
Samayam Malayalam Spicejet 1


Also Read: സജി ചെറിയാന്‍ രാജി വെക്കുമോ? തീരുമാനം നാളത്തെ സിപിഎം സെക്രട്ടേറിയറ്റില്‍

തുടര്‍ച്ചയായി സര്‍വീസ് തടസ്സപ്പെടുന്നതും സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുകയും ചെയ്യുന്നതും പരിഗണിച്ചാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഇടപെടല്‍. സ്‌പൈസ് ജെറ്റിന്റെ കൊല്‍ക്കത്ത- ചോങ്കിംഗ് ബോയിംഗ് 737 ചരക്ക് വിമാനത്തിലാണ് ഏറ്റവും അവസാനം തകരാര്‍ കണ്ടെത്തിയത്. കാരണം കാണിക്കല്‍ നോട്ടീസ് മറുപടി നല്‍കാന്‍ സ്‌പൈസ് ജെറ്റിന് മൂന്നാഴ്ചത്തെ സമയം ഡിജിസിഎ അനുവദിച്ചിട്ടുണ്ട്.


'2021 സെപ്തംബറില്‍ ഡിജിസിഎ നടത്തിയ സാമ്പത്തിക വിലയിരുത്തലില്‍ എയര്‍ലൈന്‍ ക്യാഷ് ആന്റ് കാരി (മോഡല്‍) പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും വിതരണക്കാര്‍ക്കും അംഗീകൃത ഉടമകള്‍ക്കും സ്ഥിരമായി പണം നല്‍കുന്നില്ലെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. മതിയായ ഉപകരണങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിലേക്കും നയിക്കുന്നു', കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.

Also Read: സ്വപ്ന ഇനി ശമ്പളമില്ലാത്ത അധ്യക്ഷ; പിരിച്ചുവിട്ട് എച്ച്ആര്‍ഡിഎസ്, ശിവശങ്കറിന്‍റെ കാര്യത്തില്‍ മാന്യത കാട്ടുമോ?

134 റൂള്‍, എയര്‍ക്രാഫ്റ്റ് റൂള്‍സ്, 1937 ലെ ഷെഡ്യൂള്‍ 9 എന്നിവ പ്രകാരം സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ ഒരു എയര്‍ സര്‍വീസ് സ്ഥാപിക്കുന്നതില്‍ സ്‌പൈസ് ജെറ്റ് പരാജയപ്പെട്ടതായി ഡിജിസിഎ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്ന് ഡിജിസിഎ നോട്ടീസിന് മറുപടിയായി വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്