ആപ്പ്ജില്ല

ഡല്‍ഹി- ദുബായ് സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയില്‍ ഇറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

എമര്‍ജന്‍സി ലാന്റിങ് ആയിരുന്നില്ലെന്നും സാധാരണ നിലയിലുള്ള ലാന്റിങ് ആയിരുന്നെന്നും വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയിലേക്ക് അയച്ചത്.

Samayam Malayalam 5 Jul 2022, 4:19 pm
ഡല്‍ഹി: സ്‌പൈസ് ജെറ്റിന്റെ ഡല്‍ഹി- ദുബായ് വിമാനം പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയ സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ നിന്നും ദുബായിലേക്ക് യാത്ര ആരംഭിച്ച വിമാനം കറാച്ചി വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ഇന്റിക്കേറ്റര്‍ ലൈറ്റിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം പാകിസ്ഥാനില്‍ അടിയന്തിരമായി ഇറക്കിയതെന്ന് വിമാനക്കമ്പനി വിശദീകരണം നല്‍കി.
Samayam Malayalam Spicejet OG


Also Read: 'ഈ സര്‍ക്കാരിന് കിളി പോയെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ ചിരിച്ചില്ലേ, എന്തുപറ്റി ഈ സര്‍ക്കാരിന്?': വി ഡി സതീശന്‍

എമര്‍ജന്‍സി ലാന്റിങ് ആയിരുന്നില്ലെന്നും സാധാരണ നിലയിലുള്ള ലാന്റിങ് ആയിരുന്നെന്നും വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയിലേക്ക് അയച്ചത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു. കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് വന്നതിന് പിന്നാലെയാണ് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Also Read: ആഢ്യന്‍പാറയിലെ വനത്തിനുള്ളില്‍ കുടുങ്ങി, ഒഴുക്കില്‍പ്പെട്ടു, യുവാവിനെ രക്ഷപ്പെടുത്തി

വിമാനം ലാന്റ് ചെയ്തതിന് ശേഷം യാത്രക്കാരെ കറാച്ചി വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ലോഞ്ചിലേക്ക് മാറ്റിയിരുന്നു. വിമാനത്തിന്റെ തകരാര്‍ എഞ്ചിനീയര്‍മാര്‍ പരിശോധിക്കുകയാണെന്നാണ് വിവരം. എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് ക്ലിയറന്‍സ് നല്‍കിയ ശേഷമേ വിമാനം ഇനി കറാച്ചിയില്‍ നിന്ന് ദുബായിലേക്ക് പറക്കൂ. അല്ലാത്തപക്ഷം യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്ര ഉറപ്പാക്കണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്