ആപ്പ്ജില്ല

ഗൂഗിൾ ക്രോമിൽ പരസ്യങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

ഇന്ത്യന്‍ എക്സപ്രസ് , ടൈംസ് ഒാഫ് ഇന്ത്യ, ഇന്ത്യ ടുഡേ തുടങ്ങിയ വന്‍കിട കമ്പനികളെ ഒഴിച്ചാല്‍ ചെറിയ കമ്പനികളുടെ സാമ്പത്തിക അടിത്തറ ഇളക്കുന്ന തീരുമാനമാണിതെന്നാണ് വിലയിരുത്തല്‍

TNN 22 Dec 2017, 11:47 am
ന്യുഡല്‍ഹി: ഡിജിറ്റല്‍ പബ്ലിഷിങ് രംഗത്തുളളവര്‍ക്ക് തിരിച്ചടിയായി ഗൂഗിളിന്‍റെ പുതിയ നീക്കം. വായനക്കാരൻ്റെ സ്വകാര്യതയെ മാനിക്കുന്നില്ല എന്ന് ഗൂഗിളിന് തോന്നുന്ന പരസ്യങ്ങൾ ബ്ലോക്ക് ചെയ്യാനാണ് തീരുമാനം. ഗൂഗിൾ ക്രോം ഉപഭോക്താക്കളെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക.അതായത് വായനക്കാരന്‍ സൈററില്‍ പ്രവേശിക്കുമ്പോള്‍ ഡീഫോൾട്ട് ആയി ആഡ് ബ്ലോക്കർ ഓൺ ആവും .
Samayam Malayalam digital publishers cry foul as google exerts more control over an industry it already dominates
ഗൂഗിൾ ക്രോമിൽ പരസ്യങ്ങള്‍ക്ക് നിയന്ത്രണം വരുന്നു


ഇന്ത്യന്‍ എക്സപ്രസ് , ടൈംസ് ഒാഫ് ഇന്ത്യ, ഇന്ത്യ ടുഡേ തുടങ്ങിയ വന്‍കിട കമ്പനികളെ ഒഴിച്ചാല്‍ ചെറിയ കമ്പനികളുടെ സാമ്പത്തിക അടിത്തറ ഇളക്കുന്ന തീരുമാനമാണിതെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ 90 ശതമാനം പേരും ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരാണ്.

അതില്‍ ഗൂഗിള്‍ ക്രോം പ്രീ ഇന്‍സ്റ്റാള്‍ ചെയ്തതിനാല്‍ പരസ്യ നിയന്ത്രണമെന്ന ഗൂഗിള്‍ തീരുമാനത്തെ വലിയ തോതിലാണ് ഇൗ തീരുമാനം ബാധിക്കുകയെന്ന് ടൈംസ് ഇന്‍റര്‍നെറ്റ് ലിമിറ്റഡ് സിഇഒ ഗൗതം സിന്‍ഹ പറഞ്ഞു.
ഒാണ്‍ലൈന്‍ പരസ്യ രംഗത്ത് ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യുക എന്ന ഉദ്ദേശത്തിലാണ് പുതിയ തീരുമാനമെന്ന് ഗൂഗിള്‍ പ്രൊഡക്ച് മാനേജ്മെന്‍റ് ഡയറക്ടര്‍ സ്കോട്ട് സ്പെന്‍സര്‍ പറയുന്നു.

എന്നാല്‍ പരസ്യ രംഗത്ത് കുത്തക സമീപനമാണ് ഗൂഗിള്‍ നടപ്പിലാക്കുന്നതെന്നും സിന്‍ഹ പറഞ്ഞു. ഡിജിറ്റല്‍ പരസ്യമേഖലയില്‍ 60 ശതമാനത്തിലധികം മാര്‍ക്കറ്റ് ഷെയര്‍ ഗൂഗിളിനുണ്ട്. ഇതിനു ബദലായി ചെറിയ കമ്പനികള്‍ സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ തേടേണ്ടത് ആവശ്യമാണെന്നും സിന്‍ഹ വ്യക്തമാക്കി.

ടൈംസ് ഒാഫ് ഇന്ത്യക്കു കീഴിലുളള കമ്പനിയാണ് ടൈംസ് ഇന്‍റര്‍നെറ്റ് ലിമിറ്റഡ്. പരസ്യ നിയന്ത്രണത്തിന്‍റെ ഗുണ
വശങ്ങള്‍ വന്‍കിട കമ്പവികള്‍ നേരത്തെ മനസ്സിലാക്കി കഴിഞ്ഞതാണ്. അതിനാല്‍ അവരെ ഗൂഗിളിന്‍റെ ഇൗ തീരുമാനം വലിയ തോതില്‍ ബാധിക്കില്ലെന്ന് ദൈനിക് ഭാക്സര്‍ ഡിജിറ്റല്‍ സിഇഒ ഗ്യാന്‍ ഗുപ്ത പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്