ആപ്പ്ജില്ല

അവകാശവാദം ഉന്നയിക്കുന്നതില്‍നിന്ന് വിലക്കിയത് ദിഗ്‍വിജയ് സിങ്ങ്: ഗോവ കോണ്‍ഗ്രസ്

ഉത്തരവാദിത്തം സിങ്ങിനും കെസി വേണുഗോപാലിനുമെന്ന് ജിപിസിസി പ്രസിഡന്‍റ് ലൂസിഞ്ഞോ ഫലേറിയോ

TNN 18 Mar 2017, 12:56 pm
പനാജി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുന്നതില്‍നിന്ന് തങ്ങളെ വിലക്കിയത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‍വിജയ് സിങ് ആണെന്ന് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ലൂസീഞ്ഞോ ഫലേറിയോ. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാത്തതിനു കാരണം ദിഗ്‍വിജയ് സിങ്ങും സ്ക്രീനിങ് കമ്മിറ്റിയെ നയിച്ച കെസി വേണുഗോപാലും ആണെന്ന് ഫലേറിയോ വെള്ളിയാഴ്‍ച ആരോപിച്ചു.
Samayam Malayalam digvijaya stopped us from staking claim goa congress
അവകാശവാദം ഉന്നയിക്കുന്നതില്‍നിന്ന് വിലക്കിയത് ദിഗ്‍വിജയ് സിങ്ങ്: ഗോവ കോണ്‍ഗ്രസ്


മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കന്മാര്‍ തമ്മിലുള്ള തര്‍ക്കമാണ് അവകാശവാദം ഉന്നയിക്കുന്നത് വൈകാന്‍ കാരണം എന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. സര്‍ക്കാര്‍ ഉണ്ടാക്കാനാവശ്യമായ 21 എംഎല്‍എമാരുടെ പിന്തുണ കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ മൃദുല സിങ് ക്ഷണിക്കുന്നതുവരെ കാത്തിരിക്കണം എന്നാവശ്യപ്പെട്ടത് ദിഗ്‍വിജയ് സിങ്ങാണ്.

ഗവര്‍ണര്‍ക്ക് നല്‍കാനായി താന്‍ കത്ത് തയ്യാറാക്കിയിരുന്നെന്നും എന്നാല്‍ ഗവര്‍ണര്‍ ക്ഷണിക്കുന്നതുവരെ കാത്തിരിക്കാന്‍ സിങ് പറഞ്ഞതിനാലാണ് നടപടികളുമായി മുന്നോട്ടുപോകാതിരുന്നതെന്നും ഫലേറിയോ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന അന്നുതന്നെ രണ്ട് സ്വതന്ത്ര എംഎല്‍എമാരും ഒരു എന്‍സിപി എംഎല്‍എയും കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

Digvijaya stopped us from staking claim: Goa Congress

Digvijaya Singh who suggested Goa Congress to wait till Goa governor Mridula Sinha invited it to form the government

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്