ആപ്പ്ജില്ല

സ്പീക്കര്‍ക്ക് എതിരെ അവിശ്വാസത്തിന് ഡിഎംകെ നീക്കം

മുഖ്യമന്ത്രി പഴനി സ്വാമി വിശ്വാസ വോട്ട് നേടിയത് വിവാദമായ പശ്ചാത്തലത്തില്‍

TNN 21 Feb 2017, 11:19 pm
ചെന്നൈ: മുഖ്യമന്ത്രി പഴനി സ്വാമി വിശ്വാസ വോട്ട് നേടിയത് വിവാദമായ പശ്ചാത്തലത്തില്‍ സ്പീക്കര്‍ ധനപാലനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഡിഎംകെ തീരുമാനിച്ചു. പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍ അറിയിച്ചതാണിത്.
Samayam Malayalam dmk against speaker
സ്പീക്കര്‍ക്ക് എതിരെ അവിശ്വാസത്തിന് ഡിഎംകെ നീക്കം


പ്രതിപക്ഷഅഭാവത്തിലാണ് വിശ്വാസവോട്ട് പഴനി സ്വാമി നേടിയത്. മാത്രമല്ല രഹസ്യ ബാലറ്റ് വേണമെന്ന് പ്രതിപക്ഷവും എഐഎഡിഎംകെയിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിയാണ് ശബ്ദവോട്ട് നടന്നത്. സ്റ്റാലിന്‍ പറഞ്ഞു.

സ്പീക്കറുടെ നടപടിയും ഉദ്ദേശവും അസ്വീകാര്യമാണ്. സ്പീക്കറുടെ നടപടികളില്‍ ദുരൂഹതയുണ്ട്. ഡിഎംകെ നേതാവ് പറഞ്ഞു.അതിനിടെ വിശ്വാസ വോട്ടെുപ്പ് ചോദ്യം ചെയ്ത് ഡിഎംകെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ഈ മാസം 22ന് ഹര്‍ജി പരിഗണിക്കും.

വോട്ടെുപ്പിന്റെ വീഡിയോ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുക, സ്പീക്കറുടെ തീരുമാനം സ്‌റ്റേ ചെയ്യുക, പഴനിസ്വാമിയും കൂട്ടരും നയപരമായ തീരുമാനങ്ങളെടുക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്