ആപ്പ്ജില്ല

കലൈഞ‍്‍ജ‍ർ വിട പറഞ്ഞു; നെഞ്ച് പൊട്ടി തമിഴകം...

പതിറ്റാണ്ടുകളോളം തമിഴ‍്‍നാട് രാഷ്ട്രീയത്തിൻെറ അമരക്കാരനായിരുന്ന തമിഴകത്തിൻെറ പ്രിയ കലൈഞ്‍ജ‍‍ർ കരുണാനിധി വിട പറഞ്ഞു

Samayam Malayalam 7 Aug 2018, 6:51 pm
ചെന്നൈ: പതിറ്റാണ്ടുകളോളം തമിഴ‍്‍നാട് രാഷ്ട്രീയത്തിൻെറ അമരക്കാരനായിരുന്ന തമിഴകത്തിൻെറ പ്രിയ കലൈഞ്‍ജ‍‍ർ കരുണാനിധി വിട പറഞ്ഞു. 94 വയസ്സായിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുട‍‍ർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
Samayam Malayalam Karun



സിനിമയിലും രാഷ്ട്രീയത്തിലും സജീവ സാന്നിദ്ധ്യമായിരുന്നു കരുണാനിധി. 30 വ‍ർഷത്തോളം സിനിമയിലും 60 വ‍ർഷത്തോളം രാഷ്ട്രീയത്തിലും കലൈഞ‍്‍ജ‍ർ തമിഴ്നാടിനെ നയിച്ചു. രണ്ട് ധ്രുവങ്ങളിലായി നിന്ന തമിഴ്നാട്ടിലെ ദ്രവീഡിയൻ രാഷ്ട്രീയത്തിൻെറ മുന്നണിപ്പോരാളിയായിരുന്നു കരുണാനിധി.

14ാം വയസ്സിലാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1924ൽ തിരുവരൂ‍ർ ജില്ലയിലെ തിരുകുവലെയിലാണ് ജനനം. 1952ലാണ് അദ്ദേഹം തിരക്കഥയെഴുതിയ ആദ്യ സിനിമ പുറത്ത് വരുന്നത്. എംജിആറിനും ജയലളിതക്കും ഒക്കെ ഒപ്പം തമിഴ് സിനിമയിലെ സജീവ സാന്നിധ്യമായി.

പിന്നീട് തമിഴ്നാട് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. അണ്ണാദുരൈയുടെ ശിഷ്യനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഡിഎംകെ പ്രസിഡൻറായി. 12 തവണ എംഎൽഎയായി. പിന്നീട് തമിഴ്നാട് മുഖ്യമന്ത്രിയായി. ദേശീയ രാഷ്ട്രീയത്തിലും കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ നി‍ർണായക ശക്തിയായിരുന്നു. തമിഴ്നാടിന് നഷ്ടമാവുന്നത് അവ‍‍ർ ഹൃദയത്തോട് ചേ‍ർത്ത് പിടിച്ച ജനനേതാവിനെയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്