ചെന്നൈ: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കരുണാനിധിയെ ഡിസ്ചാർജ് ചെയ്തു. കരുണാനിധി നേരത്തെയും ചികിൽസയിൽ കഴിഞ്ഞിരുന്ന ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രവേശിപ്പിച്ചത്.
നേരത്തെ, ചികിൽസയ്ക്ക് ശേഷം ഭക്ഷണം കഴിക്കുന്നതിനായി പി ഇ ജി ട്യൂബ് ഇട്ടിരുന്നു. ഇത് മാറ്റുന്നതിനു വേണ്ടിയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബറിൽ അണുബാധയെ തുടർന്ന് കരുണാനിധിയെ ശ്വാസനാള ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 94കാരനായ കരുണാനിധി ജൂലൈ 17ന് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നില്ല.
DMK chief Karunanidhi hospitalised in Chennai,discharged
Dravida Munnetra Kazhagam (DMK) president M Karunanidhi was on Wednesday admitted to a hospital to undergo a minor procedure, an official said.