ആപ്പ്ജില്ല

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്നത് മോദിയുടെ ഉത്തരവ്: അരവിന്ദ് കേജ്രിവാള്‍

കമ്മീഷൻ നേരത്തേ കേജ്രിവാളിനെ ശാസിച്ചിരുന്നു

TNN 23 Jan 2017, 11:23 am
പനാജി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്നത് മോദിയുടെ ഉത്തരവാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതിന് കമ്മീഷന്‍റെ ശാസന ലഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് കേജ്രിവാളിന്‍റെ പ്രസ്‍താവന.
Samayam Malayalam does poll panel take orders from pmo kejriwal
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്നത് മോദിയുടെ ഉത്തരവ്: അരവിന്ദ് കേജ്രിവാള്‍


തെരഞ്ഞെടുപ്പു കമ്മീഷന്‍റെ സ്വതന്ത്രമായ പ്രവര്‍ത്തനം അപകടത്തിലാണെന്നു പറഞ്ഞ കേജ്രിവാള്‍ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ മോദിയുടെ ലക്നൗ പ്രസംഗം വരെ കാത്തിരുന്നെന്നും ആരോപിച്ചു.

മോദിയുടെ ഭരണംമൂലം സ്വതന്ത്ര സര്‍ക്കാര്‍ ഏജന്‍സികളായ സി.ബി.ഐ, ആര്‍.ബി.ഐ. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം വെറും തമാശ മാത്രമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Delhi CM Arvind Kejriwal targeted the EC, wondering if it was taking orders from the Prime Minister's Office (PMO).

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്