ആപ്പ്ജില്ല

​ലോയയുടെ മരണം രാഷ‍്ട്രീയവൽക്കരിക്കരുതെന്ന് കുടുംബം

പിതാവിൻെറ മരണത്തിൽ ദുരൂഹതയോ സംശയങ്ങളോ ഇല്ലെന്ന് ലോയയുടെ മകൻ അനൂജ് ലോയ

TNN 15 Jan 2018, 9:51 am
ന്യൂഡൽഹി: സൊ​ഹ്​​​റാ​ബു​ദ്ദീ​ൻ ​ഷെയ‍്‍ഖ്​​ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേ​സി​​​​​​​​​​​ൽ വാ​ദം കേ​ട്ട സി.​ബി.​ഐ ജഡ‍്‍ജി ബി.എച്ച്. ലോയയുടെ മരണം രാഷ്ട്രീയവൽക്കരിക്കരുതെന്ന് കുടുംബം. പിതാവിൻെറ മരണത്തിൽ ദുരൂഹതയോ സംശയങ്ങളോ ഇല്ലെന്ന് ലോയയുടെ മകൻ അനൂജ് ലോയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Samayam Malayalam dont politicize judge loyas death says son anuj loya
​ലോയയുടെ മരണം രാഷ‍്ട്രീയവൽക്കരിക്കരുതെന്ന് കുടുംബം


അ‍ച്ഛൻെറ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് മാറി. നിലവിൽ ഇക്കാര്യത്തിൽ ചിലർ ദ്രോഹിക്കാൻ ശ്രമിക്കുകയയാണ്. ദയവായി തങ്ങളുടെ കുടുംബത്തെ അവഹേളിക്കരുതെന്നും അനൂജ് ലോയ പറഞ്ഞു.

സഹപ്രവര്‍ത്തകൻെറ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ജസ്റ്റിസ് ലോയ 2014 ഡിസംബര്‍ ഒന്നിനാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്