ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെയ്ക്കരുതെന്ന് രാഹുൽ ഗാന്ധിയോട് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. താങ്കൾ ജയിച്ചത് ജനങ്ങളുടെ ഹൃദയത്തിലാണെന്ന് സ്റ്റാലിൻ പറഞ്ഞു. ടെലിഫോണിൽ സംസാരിക്കുമ്പോഴാണ് സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ സ്റ്റാലിനെ രാഹുൽ അഭിനന്ദിച്ചു. രാഹുലിന്റെ രാജി തീരുമാനം ആത്മഹത്യാപരമാണെന്ന് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവും പറഞ്ഞു.
ഡിഎംകെയുമായുള്ള സഖ്യത്തിലാണ് കോൺഗ്രസ് തമിഴ്നാട്ടിൽ മത്സരിച്ചത്. കോൺഗ്രസ് ഡിഎംകെ സഖ്യം തമിഴ്നാട്ടിലെ 38ൽ 37ലും വിജയിച്ചു.
ഡിഎംകെയുമായുള്ള സഖ്യത്തിലാണ് കോൺഗ്രസ് തമിഴ്നാട്ടിൽ മത്സരിച്ചത്. കോൺഗ്രസ് ഡിഎംകെ സഖ്യം തമിഴ്നാട്ടിലെ 38ൽ 37ലും വിജയിച്ചു.