ആപ്പ്ജില്ല

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കും

വ്യാജ ലൈസന്‍സുകള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

TNN 8 Feb 2018, 11:00 am
ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രം നടപടി തുടങ്ങി. വ്യാജ ലൈസന്‍സുകള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച മുന്‍ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Samayam Malayalam driving licences will soon be linked with aadhaar supreme court told
ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കും


ഇതിനായി എല്ലാ സംസ്ഥാനങ്ങളിലെയും വിവരം തത്സമയം ലഭിക്കുന്ന സോഫ്‌റ്റ് വെയറുകള്‍ വികസിപ്പിച്ചുവരുകയാണെന്നു സമിതി സുപ്രീംകോടതിയെ അറിയിച്ചു. ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സാര്‍ഥി-4 എന്ന സോഫ്‌റ്റ്വേര്‍ എന്‍ ഐ സി. വികസിപ്പിക്കുന്നുണ്ട്.

മുഴുവന്‍ സംസ്ഥാനങ്ങളിലെയും ലൈസന്‍സുകളുടെ തത്സമയ വിവരം അതില്‍ ലഭ്യമാവും. അതിനാല്‍ തന്നെ വ്യാജ ലൈസന്‍സ് നിര്‍മ്മിക്കാന്‍ സാധ്യമല്ല. ആധാറിന്റെ നിയമസാധുത സംബന്ധിച്ച വിഷയം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പരിശോധിച്ചുവരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്