ആപ്പ്ജില്ല

ഡൽഹിയില്‍ പൊടിക്കാറ്റ്; കനത്ത മഴക്ക് സാധ്യത

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

Samayam Malayalam 13 May 2018, 9:01 pm
ഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ വീണ്ടും പൊടിക്കാറ്റ് ആഞ്ഞടിക്കുന്നു. നേരിയ മഴയും മിന്നലും തലസ്ഥാന നഗരിയിൽ അനുഭവപ്പെട്ടു. മേഖലയില്‍ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തലസ്ഥാനത്തെ മെട്രോയുടെ പ്രവര്‍ത്തനവും പലയിടങ്ങളിലും താളംതെറ്റിയതായി റിപ്പോ‍ട്ടുണ്ട്. രണ്ട് ദിവസം കൂടി പൊടിക്കാറ്റ് തുടര്‍ന്നേക്കുമെന്നാണ് അറിയിപ്പ്.
Samayam Malayalam ഡൽഹിയില്‍ വീണ്ടും പൊടിക്കാറ്റ് വീശി; കനത്ത മഴക്ക് സാധ്യത
ഡൽഹിയില്‍ വീണ്ടും പൊടിക്കാറ്റ് വീശി; കനത്ത മഴക്ക് സാധ്യത


ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ട്. കൂടാതെ കേരളത്തിലും തമിഴ്‌നാട്ടിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ കാറ്റ് ശക്തമായതോടെ ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ടിരുന്ന അതികഠിനമായ ചൂടിന് നേരിയ ശമനമായിട്ടുണ്ട്.








ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്