ആപ്പ്ജില്ല

രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു; യുവാക്കളുടെ ആരോഗ്യം അപകടത്തിലെന്ന് കേന്ദ്രം

ഇ സിഗരറ്റിന്റെ നിർമ്മാണം വിൽപ്പന അടക്കമുള്ള കാര്യങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Samayam Malayalam 18 Sept 2019, 3:55 pm
ന്യൂഡൽഹി: രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചതായി ധനമന്ത്രി നിർമ്മലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽനിന്നുള്ള നിർദ്ദേശത്തെത്തുടർന്ന് 2019ലെ ഇ സിഗരറ്റ് നിരോധന ഓഡിനൻസ് ഒരു സംഘം മന്ത്രിമാർ പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇ സിഗരറ്റ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.
Samayam Malayalam e


നാല് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ

നിരോധനം എന്നാൽ "ഇ സിഗരറ്റിന്റെ ഉത്പാദനം, ഇറക്കുമതി/കയറ്റുമതി, വിൽപ്പന, വിതരണം, സംഭരണം, പരസ്യം" എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിൽ ഒരു പകർച്ചവ്യാധി പോലെ ഇ സിഗരറ്റ് പ്രചരിക്കുന്നുണ്ട്. പൊതുജന താൽപര്യാർത്ഥമാണ് ഇ സിഗരറ്റ് നിരോധിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആലുവ ജില്ലാ ആശുപത്രിയില്‍ ലഹരി മാഫിയകള്‍ ഏറ്റുമുട്ടി; യുവാവ് കുത്തേറ്റു മരിച്ചു

നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുമെന്ന് കരട് ഓർഡിനൻസിൽ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇ സിഗരറ്റ് നിരോധിച്ചുകൊണ്ട് കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന ഓർഡിനൻസിന് പാർലമെന്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. നവംബറിൽ പാർലമെന്റ് ചേരുമ്പോൾ ഇക്കാര്യം അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

അക്കൗണ്ട് തെറ്റി ക്രെഡിറ്റ് ആയ 40 ലക്ഷം ചെലവാക്കി; ദമ്പതികള്‍ അഴിക്കുള്ളില്‍

പുകയിലേതര പുകവലി ഉപകരണങ്ങളായ ഇ സിഗരറ്റ്, ഹുക്ക, ഇ നിക്കോട്ടിൻ ഫ്ലേവറുള്ള ഹുക്കകൾ എന്നിവ നിരോധിക്കുമെന്നുള്ളത് നരേന്ദ്ര മോദി സർക്കാരിന്റെ 100 ദിന അജണ്ടകളിലൊന്നാണ്.

രാജ്യത്ത് ഏകദേശം ഒമ്പത് ലക്ഷത്തോളം ആളുകൾ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലം മരിക്കുന്നുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. കൂടാതെ 10 കോടി ആളുകൾ പുകയില ഉത്പന്നങ്ങൾ രാജ്യത്ത് ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്