ആപ്പ്ജില്ല

ഇ വേ ബില്‍ ആസാമിലും രാജസ്ഥാനിലും ഈയാഴ്ച മുതല്‍

ധനകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പനുസരിച്ച് ആസാമില്‍ മെയ് പതിനാറിനും രാജസ്ഥാനില്‍ മെയ് ഇരുപതിനുമായിരിക്കും ഇത് നിലവില്‍ വരിക.

Samayam Malayalam 15 May 2018, 12:19 pm
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വേ ബിൽ അഥവാ ഇ വേബിൽ നാളെ ഈ ആഴ്ച മുതല്‍ രാജസ്ഥാനിലും ആസാമിലും നടപ്പിലാക്കും.ഒരു സംസ്ഥാനത്തു നിന്നു മറ്റൊരു സംസ്ഥാനത്തേക്കു സാധനങ്ങൾ കൊണ്ടു പോകുന്നതിനു ചരക്ക്, സേവന നികുതി പ്രകാരമുള്ള ബില്‍ ആണിത്.
Samayam Malayalam Eway_may15


ധനകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പനുസരിച്ച് ആസാമില്‍ മെയ് പതിനാറിനും രാജസ്ഥാനില്‍ മെയ് ഇരുപതിനുമായിരിക്കും ഇത് നിലവില്‍ വരിക.

ജി.എസ്.ടി. നിയമമനുസരിച്ച് 50,000 രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനസാമഗ്രികള്‍ ഒരിടത്തുനിന്നും പത്ത് കിലോമീറ്ററിലധികം ദൂരെയുള്ള മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട രേഖയാണ് ഇ-വേ ബില്‍. ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ വിവരം ഉള്‍പ്പെടെയുള്ള പൊതുകാര്യങ്ങള്‍ രേഖപ്പെടുത്തി ഗതാഗതം ആരംഭിക്കുന്നതിന് മുന്‍പായി ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇ-വേ ബില്‍ ഉണ്ടാക്കി വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്.

സാധന സാമഗ്രികള്‍ ജോബ് വര്‍ക്കിനായി അയയ്ക്കുമ്പോഴും ജി.എസ്.ടി. രജിസ്ട്രേഷന്‍ എടുക്കേണ്ടാത്തവര്‍ കരകൗശലവസ്തുക്കള്‍ പോലെയുള്ള സാധന സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്ന സന്ദര്‍ഭങ്ങളിലും ഇ-വേ ബില്‍ നിര്‍ബന്ധമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്