ആപ്പ്ജില്ല

ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപനം ഇന്ന്

രണ്ടു ഘട്ടങ്ങളിൽ ആയിട്ടായിരിക്കും വോട്ടെടുപ്പ് എന്നാണ് റിപ്പോർട്ടുകൾ.

TNN 25 Oct 2017, 8:59 am
ന്യൂഡൽഹി: വിവാദങ്ങൾക്ക് ഒടുവിൽ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. രണ്ടു ഘട്ടങ്ങളിൽ ആയിട്ടായിരിക്കും വോട്ടെടുപ്പ് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താസമ്മേളനത്തിൽ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് തീയതി മാത്രമായിരുന്നു കമ്മീഷൻ പ്രഖ്യാപിച്ചത്.
Samayam Malayalam ec likely to announce gujarat poll dates today
ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപനം ഇന്ന്


തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഈ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്താശ ചെയ്യുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയർത്തി. ആരോപണം ശക്തമായതിനെ തുടർന്നാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകിയത് ഗുജറാത്തിൽ ജൂലൈയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനാലാണ് എന്നായിരുന്നു കമ്മീഷൻ്റെ വിശദീകരണം. എന്നാൽ, ഇത് മുഖവിലയ്ക്കെടുക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ തയ്യാറായിരുന്നില്ല.

EC Likely to Announce Gujarat Poll Dates Today

Election Commission Likely to Announce Gujarat Poll Dates Today

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്