ആപ്പ്ജില്ല

പ്രധാനമന്ത്രിക്കൊപ്പമില്ല; സാമ്പത്തിക വിദഗ്ധന്‍ സുര്‍ജിത്ത് ബല്ലയും രാജിവെച്ചു

ഡിസംബര്‍ ഒന്നിനാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്ന് സുര്‍ജിത്ത് ബല്ല രാജിവെച്ചത്

Samayam Malayalam 11 Dec 2018, 12:54 pm
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ (ഇഎസി-പിഎം) നിന്ന് സുര്‍ജിത്ത് ബല്ലയും രാജിവച്ചു. പ്രശസ്ത സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമാണ് സുര്‍ജിത്ത് ബല്ല. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സുര്‍ജിത്ത് ബല്ല രാജിക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam SURJIT BHALLA



ഡിസംബര്‍ ഒന്നിനാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്ന് സുര്‍ജിത്ത് ബല്ല രാജിവെച്ചത്. ഉപദേശക സമിതിയിലെ പാര്‍ട്ട് ടൈം അംഗമായിരുന്നു സുര്‍ജിത്ത് ബല്ല. പ്രമുഖ സാമ്പത്തിക വിദഗ്ധരായ അഷിമാ ഗോയല്‍, ഷാമിക രവി, രത്തന്‍ റോയ് എന്നിവരാണ് സമിതിയിലെ മറ്റ് പാര്‍ട്ട് ടൈം അംഗങ്ങള്‍. നീതി ആയോഗ് അംഗമായ ബിബേക് ഡിബ്രോയ് ആണ് സാമ്പത്തിക ഉപദേശക സമിതിയയുടെ അദ്ധ്യക്ഷന്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്