ആപ്പ്ജില്ല

ബർത്ത് ഡേ പാർട്ടിക്ക് എത്തിയത് ക്ഷണിക്കാതെ, യുവതികളെ ശല്ല്യം ചെയ്തു, വാക്ക് തർക്കതിനിടെ യുവാവിനെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊന്നു

ബിന്നി ദേവാംഗന്റെ പിറന്നാള്‍ ആഘോഷത്തിൽ സുഹൃത്തുക്കൾ എല്ലാം ഒത്തു കൂടിയിരുന്നു. സംഘത്തിൽ യുവതികളും ഉണ്ടായിരുന്നു. എല്ലാവരും നൃത്തം ചെയ്യുന്നതിന് ഇടയിലായിരുന്നു കിരണ്‍ സാരഥി, മനീഷ് സാരഥി എന്നീ യുവാക്കളെ ശ്രദ്ധിക്കുന്നത്.

Samayam Malayalam 2 Sept 2022, 3:52 pm
ജഞ്ച്ഗിർ: ക്ഷണിക്കാത്ത വിവാഹത്തിന് പോകുന്നതും ഭക്ഷണം കഴിക്കുന്നതും സർവ്വ സാധാരണയാണ്. സ്കൂൾ കുട്ടികളുടെ അല്ലെങ്കിൽ യുവാക്കളുടെ കുറുമ്പായി മാത്രമേ പലപ്പോഴും ഇതിനെ കാണാറുള്ളൂ. കുറേ കാലങ്ങൾക്ക് ശേഷം ഇത് ഓർത്ത് ചിരിക്കുന്നവരും നിരവധിയാണ്. പുറത്ത് പറയാൻ മടിക്കുന്ന സുഹൃത്തുക്കൾക്ക് ഇടയിൽ മാത്രം ഒതുങ്ങുന്ന രഹസ്യമായിരിക്കും ഇത്. എന്നാൽ ഇത്തരം തമാശകൾ അക്രമത്തിലേക്ക് കലാശിച്ചാലോ? ഛത്തീസ്ഗഢിലെ ചമ്പ ജില്ലയിലെ ജാഞ്ച്ഗിറിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
Samayam Malayalam eight men were arrested for birthday party incident in chhattisgarh
ബർത്ത് ഡേ പാർട്ടിക്ക് എത്തിയത് ക്ഷണിക്കാതെ, യുവതികളെ ശല്ല്യം ചെയ്തു, വാക്ക് തർക്കതിനിടെ യുവാവിനെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊന്നു


​ക്ഷണിക്കാതെ വന്ന അതിഥികൾ

ബിന്നി ദേവാംഗന്റെ പിറന്നാള്‍ ആഘോഷങ്ങൾക്കിടയിലായിരുന്നു അനിഷ്ട സംഭവം നടന്നത്. ബിന്നി ദേവാംഗന്റെ പിറന്നാള്‍ ആഘോഷത്തിൽ സുഹൃത്തുക്കൾ എല്ലാം ഒത്തു കൂടിയിരുന്നു. സംഘത്തിൽ യുവതികളും ഉണ്ടായിരുന്നു. എല്ലാവരും നൃത്തം ചെയ്യുന്നതിന് ഇടയിലായിരുന്നു കിരണ്‍ സാരഥി, മനീഷ് സാരഥി എന്നീ യുവാക്കളെ ശ്രദ്ധിക്കുന്നത്. ഇവർ ആരാണെന്ന് ബിന്നി ദേവാംഗനോ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കോ അറിയില്ലായിരുന്നു.

​യുവതികളെ ശല്ല്യം ചെയ്തു

എന്നാൽ ഇവർ യുവതികളെ ശല്ല്യം ചെയ്യുന്നത് ബിന്നി ദേവാംഗന്റെ സുഹൃത്ത് കമലേശ്വറിന്റെ ശ്രദ്ധയിൽപെട്ടു. ഇത് ചോദ്യം ചെയ്തതോടെ പിന്നാൾ ആഘോഷ പാർട്ടിയിൽ വാക്ക് തർക്കവും കയ്യാങ്കളിയും ഉടലെടുത്തു. ഇതിനിടയിൽ തങ്ങളുടെ മറ്റ് സുഹൃത്തുക്കളെ കിരണും മനീഷും വിളിച്ചു വരുത്തി. ആറ് യുവാക്കളായിരുന്നു പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് എത്തിയിരുന്നത്. തുടർന്ന് എട്ടംഗം സംഘം പാർട്ടിയിൽ പങ്കെടുക്കുന്ന ബിനിനി ദേവാംഗന്റെ സുഹൃത്തുക്കളെ ഉപദ്രവിക്കുകയും ചെയ്തു.

​കൊലപാതകം

പിന്നാലെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ 24-കാരനായ കമലേശ്വര്‍ ദേവാംഗന്‍ എന്ന യുവാവിനെ ടെറസിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. ഛത്തീസ്ഗഢിലെ ചമ്പ ജില്ലയിലെ ജാഞ്ച്ഗിറിലാണ് സംഭവം നടന്നത്. ബിലാസ്പുറിലെ ആശുപത്രിയില്‍ കമലേശ്വറിനെ എത്തിച്ചെങ്കിലും ജീവ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രതികളായ എട്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകക്കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്