ആപ്പ്ജില്ല

എസ്.പി തര്‍ക്കം: അഖിലേഷിന് ഇനി 'സൈക്കിൾ' ചവിട്ടാം

സമാജ് വാദി പാര്‍ട്ടിയുടെ (എസ്.പി.) സൈക്കിള്‍ ചിഹ്നം അഖിലേഷ്

TNN 16 Jan 2017, 7:16 pm
ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിയുടെ (എസ്.പി.) സൈക്കിള്‍ ചിഹ്നം അഖിലേഷ് വിഭാഗത്തിന് നല്‍കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചു. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി അഖിലേഷ് യാദവിനെ കമ്മീഷന്‍ അംഗീകരിച്ചു. പാര്‍ട്ടി എം.പി.മാര്‍, എം.എല്‍.എമാര്‍, പ്രതിനിധികള്‍ എന്നിവരില്‍ 50 ശതമാനത്തിലേറെപ്പേരുടെ പിന്തുണ ലഭിച്ചതിനെത്തുടര്‍ന്നാണ് അഖിലേഷ് വിഭാഗത്തിന് ചിഹ്നം അനുവദിച്ചത്.
Samayam Malayalam election commission gives akhilesh yadav license to ride the cycle
എസ്.പി തര്‍ക്കം: അഖിലേഷിന് ഇനി 'സൈക്കിൾ' ചവിട്ടാം


മുലായംസിങ് യാദവ് നേതൃത്വം നല്‍കുന്ന എസ്.പി. വിഭാഗവും മകന്‍ അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന വിഭാഗവും സൈക്കിള്‍ ചിഹ്നത്തിന് അവകാശവാദമുന്നയിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. എം.എല്‍.എമാര്‍ ഒപ്പിട്ട സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മിഷന്‍ രണ്ടുപക്ഷത്തോടും നിര്‍ദേശിക്കുകയായിരുന്നു.

ഇരുനൂറിലധികം എം.എല്‍.എ.മാര്‍, ആകെയുള്ള 68 എം.എല്‍.സി.മാരില്‍ 56 പേര്‍, 24 എം.പി.മാരില്‍ 15 പേര്‍, അയ്യായിരത്തോളം പാര്‍ട്ടിപ്രതിനിധികളില്‍ 4600 പേര്‍ എന്നിവരുടെ ഒപ്പുകള്‍ അഖിലേഷ് വിഭാഗത്തിന് ലഭിച്ചതായാണ് സൂചന. 90 ശതമാനം പാര്‍ട്ടിപ്രതിനിധികളും അഖിലേഷിനൊപ്പമുണ്ട്.

Election Commission gives Akhilesh Yadav license to ride the 'cycle'.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്