ആപ്പ്ജില്ല

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം തെളിയിക്കാന്‍ ജൂണ്‍ 3 മുതല്‍ അവസരം

എല്ലാ പാര്‍ട്ടികള്‍ക്കും 4 മണിക്കൂർ സമയം

TNN 20 May 2017, 4:53 pm
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനാകുമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വാദം തെളിയിക്കാന്‍ ജൂണ്‍ 3 മുതല്‍ അവസരം നല്‍കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ നസീം സയീദി. വോട്ടിങ് യന്ത്രത്തിന്‍റെ പ്രവര്‍ത്തനം വിശദീകരിച്ചുകൊണ്ട് വിഗ്യാന്‍ ഭവനില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം തീയതി പ്രഖ്യാപിച്ചത്.
Samayam Malayalam election commission to conduct evm challenge from june 3 onward
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം തെളിയിക്കാന്‍ ജൂണ്‍ 3 മുതല്‍ അവസരം


തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആസ്ഥാനത്തായിരിക്കും പരിപാടി നടത്തുക. പങ്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാല് മണിക്കൂര്‍ സമയം അനുവദിക്കും. ഈ സമയത്ത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ്, ബാലറ്റ് യൂണിറ്റുകള്‍ എന്നിവ നല്‍കും. ഈ സമയത്തിനുള്ളില്‍ യന്ത്രത്തില്‍ കൃത്രിമം വരുത്തിയതായി പാര്‍ട്ടികള്‍ തെളിയിക്കണം.

ഏതെങ്കിലും നാല് മണ്ഡലങ്ങളില്‍ ഉപയോഗിച്ച നാല് യന്ത്രങ്ങള്‍ മാത്രമേ പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കാനാവൂ. വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാനുള്ള അവസരവും ഇതേ സമയത്ത് ലഭ്യമാകുമെന്ന് നസീം സയീദി പറഞ്ഞു. പങ്കെടുക്കുന്ന പാര്‍ട്ടികള്‍ മെയ് 26ന് വൈകീട്ട് അഞ്ചു മണിക്ക് മുന്‍പായി ഇക്കാര്യം കമ്മീഷനെ അറിയിക്കണം.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഇന്‍റര്‍നെറ്റുമായി ബന്ധമില്ലാത്തതാണെന്നും അതിനാല്‍ ട്രോജന്‍ ഹോഴ്‍സ് പോലുള്ള വൈറസുകള്‍ക്ക് ആക്രമിക്കാനാവില്ല. ചിപ്പുകള്‍ ഒറ്റത്തവണ മാത്രം പ്രോഗ്രാം ചെയ്യാന്‍ കഴിയുന്നവയായതിനാല്‍ അതുവഴിയുള്ള കൃത്രിമവും നടക്കില്ല.

വൈകാതെ 100 ശതമാനം പേപ്പര്‍ ഓഡിറ്റ് ട്രയല്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

EVM challenge from June 3 onward

Each political party will get a time slot of four hours, during which they will be granted access to EVMs, VVPATs and ballot units and the claimant will have to prove that the results were altered on EVMs.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്