ആപ്പ്ജില്ല

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം

ന്യൂഡൽഹി: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.

TNN 4 Mar 2016, 9:11 am
ന്യൂഡൽഹി: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. ​കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻറെ യോഗം ഇന്ന് ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും തീയതി പ്രഖ്യാപനം. ഏപ്രിൽ അവസാനമോ മെയ് ആദ്യവാരമോ ആവും തെരഞ്ഞെടുപ്പ്. കേരളത്തിനൊപ്പം തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും നടക്കും. മെയ് പത്തിനാകും വോട്ടെണ്ണൽ. അഞ്ചോ ആറോ ഘട്ടങ്ങളിലായാവും തെരഞ്ഞെടുപ്പ്. എണ്ണായിരത്തോളം വരുന്ന പ്രശ്നബാധിത ബൂത്തുകൾ കണത്തിലെടുത്താണ് ഇത്.
Samayam Malayalam election date of five states will declare today
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം


തെരഞ്ഞെടുപ്പ് സുരക്ഷക്കായുള്ള സേനയുടെ കാര്യത്തിൽ തീരുമാനമാകാത്തതാണ് തീയതി വൈകാൻ കാരണമെന്നാണ് അറിയുന്നത്. അഞ്ച് സംസ്ഥാനങ്ങളും സന്ദർശിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്രീയ പാർട്ടികളുടെ അഭിപ്രായം തേടിയിരുന്നു. ഇതേ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. സേനാ വിന്യാസം സംബന്ധിച്ച് മറ്റ് ചില സംസ്ഥാനങ്ങളിലെ റിപ്പോ‍ർട്ടുകൾ കൂടി പരിഗണിക്കുന്നതിനാലാണ് തീയതി പ്രഖ്യാപനം വൈകിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്