ന്യൂഡൽഹി: എയർ ഇന്ത്യ ജീവനക്കാർക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ വിലക്ക്. കമ്പനിയിൽ നിലനിൽക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എയർ ഇന്ത്യ പ്രസിഡന്റ് അമൃത സരണാണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. യൂനിഫോം ധരിച്ച് ചില ജീവനക്കാർ മാധ്യമങ്ങളോട് മോശമായി സംസാരിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അമൃത സരൺ നോട്ടീസിൽ പറയുന്നു.
സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലുംതരത്തിലുള്ള പ്രതികരണം നടത്തുന്നതിന് കമ്പനിയുടെ മാനേജിങ് ഡയറക്ടറോട് അനുവാദം വാങ്ങണം. തുടർന്ന് ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.