ആപ്പ്ജില്ല

മാവോവാദികളുമായി ഏറ്റുമുട്ടൽ: രണ്ട് ജവാൻമാർ കൊല്ലപ്പെട്ടു

ഛതീസ‍്‍ഗഢിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ബിഎസ‍്‍എഫ് ജവാൻമാർ കൊല്ലപ്പെട്ടു

Samayam Malayalam 15 Jul 2018, 11:51 am
റായ്‍പൂർ: ഛതീസ‍്‍ഗഢിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ബിഎസ‍്‍എഫ് ജവാൻമാർ കൊല്ലപ്പെട്ടു. കങ്കേര്‍ ജില്ലയിലെ പര്‍ഥാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ജവാന് പരിക്കേറ്റിട്ടുമുണ്ട്. ഞായറാഴ്ച പുലർച്ചെ 3.45ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്.
Samayam Malayalam BSF


മാവോവാദികൾക്ക് വേണ്ടി തിരച്ചിൽ നടത്തി സംഘം മടങ്ങുമ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർ കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങള്‍ ബി.എസ്.എഫ്. ആസ്ഥാനത്ത് എത്തിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്