ആപ്പ്ജില്ല

'പ്ലാസ്റ്റിക് മുക്ത ഇന്ത്യ'; എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ചായ ഇനി മൺപാത്രങ്ങളിൽ

രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

Samayam Malayalam 29 Nov 2020, 8:12 pm
ജയ്പൂർ: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഇനി മുതൽ പ്ലാസ്റ്റിക്ക് ഗ്ലാസുകൾക്ക് പകരം മൺപാത്രങ്ങൾ ഉപയോഗിക്കുമെന്ന് റെയിൽ മന്ത്രി പിയൂഷ് ഗോയൽ. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കമെന്ന് മന്ത്രി പറഞ്ഞു.
Samayam Malayalam Railway
പ്രതീകാത്മക ചിത്രം


രാജ്യത്തെ ഏകദേശം നാനൂറ് റെയിൽവേ സ്റ്റേഷനുകളിൽ മൺപാത്രങ്ങളിലാണ് ചായ നൽകുന്നത്. ഭാവിയിൽ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും മൺപാത്രങ്ങളിൽ ചായകൊടുക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് മുക്ത ഇന്ത്യയിലേക്കുള്ള റെയിൽവേയുടെ പങ്കാണിതെന്നും മന്ത്രി പറഞ്ഞു.

മൺപാത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കും. ലക്ഷക്കണക്കിന് ആളുകൾക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്