ആപ്പ്ജില്ല

ലഡാഖിൽ ഉറച്ച് ചൈന; നാല് ഫുട്ബോൾ സ്റ്റേഡിയങ്ങളെ വെല്ലുന്ന നിര്‍മാണം; ശൈത്യകാലം നിര്‍ണായകം

വരുന്ന ശൈത്യകാലത്ത് ചൈനീസ് സൈന്യത്തിൻ്റെ ലഡാഖിലെ നീക്കങ്ങള്‍ നിര്‍ണായകമാണെന്നിരിക്കേയാണ് അതിര്‍ത്തി മേഖലയിൽ പുതിയ നീക്കങ്ങള്‍.

Samayam Malayalam 24 Oct 2020, 1:26 pm
ലഡാഖ് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനായി ഇരുസൈന്യങ്ങളും തമ്മിൽ പലവട്ടം ചര്‍ച്ചകള്‍ നടത്തിയതിനു ശേഷവും പ്രകോപനപരമായ നിലപാടുമായി ചൈന. പ്രശ്നബാധിതമായ കിഴക്കൻ ലഡാഖ് മേഖലയിൽ യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്ന് ചൈനീസ് സൈന്യം പുതിയ നിര്‍മാണങ്ങള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ശൈത്യകാലം ആരംഭിക്കാനിരിക്കേയാണ് ചൈനീസ് സൈന്യത്തിൻ്റെ പുതിയ നീക്കങ്ങള്‍.
Samayam Malayalam even after discussions between india and china people liberation army setting up huge camps along ladakh border region
ലഡാഖിൽ ഉറച്ച് ചൈന; നാല് ഫുട്ബോൾ സ്റ്റേഡിയങ്ങളെ വെല്ലുന്ന നിര്‍മാണം; ശൈത്യകാലം നിര്‍ണായകം



പുതിയ നിര്‍മാണങ്ങളുമായി ചൈന

കിഴക്കൻ ലഡാഖിലെ ഗാൽവൻ താഴ്‍‍വരയിൽ 20 ഇന്ത്യൻ സൈനികരുടെ മരണത്തിന് ഇടയാക്കിയ സംഘര്‍ഷത്തിനു ശേഷം ലഡാഖിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ഏഴു റൗണ്ടോളം ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ സൈനിക, നയതന്ത്രചര്‍ച്ചകള്‍ക്കു ശേഷവും ലഡാഖിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ചൈനീസ് ട്രൂപ്പുകളുടെ സ്ഥാനങ്ങള്‍ മാറ്റുന്നുണ്ടെന്നും ടിബറ്റിലെ അക്സായ് ചിൻ മേഖലയിൽ പുതിയ ക്യാംപുകള്‍ അവര്‍ നിര്‍ിക്കുകയാണെന്നുമാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട്.

നാല് ഫുട്ബോള്‍ സ്റ്റേഡിയങ്ങളോളം വലുപ്പം വരുന്ന പുതിയ നിര്‍മാണങ്ങള്‍ ചൈനീസ് സൈന്യം നടത്തിയിട്ടുണ്ടെന്നാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഗോഗ്ര - ഹോട്ട്സ്പ്രിങ്സ് പ്രദേശങ്ങള്‍ക്ക് സമീപത്തായി യഥാര്‍ഥ നിയന്ത്രണരേഖയിൽ നിന്നും വെറും പത്ത് കിലോമീറ്റര്‍ മാത്രം മാറിയാണ് പുതിയ നിര്‍മാണങ്ങള്‍. മൂന്ന് ലക്ഷം ചതുരശ്ര അടി വലുപ്പമുള്ള നിര്‍മാണങ്ങള്‍ പീപ്പിള്‍സ് ലിബറേഷൻ ആര്‍മി നടത്തിയിട്ടുണ്ട്.

ശൈത്യകാലത്ത് ചൈനീസ് സൈന്യവും തുടര്‍ന്നേക്കും

പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സൈനികരുടെ താമസത്തിനോ ആയുധങ്ങള്‍ സൂക്ഷിക്കാനോ ആയിരിക്കാമെന്നാണ് ഒരു വിരമിച്ച സൈനികോദ്യോഗസ്ഥൻ ദേശീയമാധ്യമത്തോടു പറഞ്ഞത്. ഇവ അതിശൈത്യത്തിൽ സൈനികര്‍ക്കുണ്ടാകുന്ന മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സയൊരുക്കാനുള്ള ആശുപത്രികളായിരിക്കാനും സാധ്യതയുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. വരുന്ന ശൈത്യകാലത്ത് 1597 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ഥ നിയന്ത്രണരേഖയിൽ ഇരുസൈന്യങ്ങളും തുടരുമെന്ന വിലയിരുത്തലിന് ബലം പകരുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സൈനിക വാഹനങ്ങളും

പുതിയ നിര്‍മാണങ്ങള്‍ക്ക് പുറമെ യഥാര്‍ഥ നിയന്ത്രണരേഖയിൽ നിന്ന് 92 കിലോമീറ്റര്‍ മാറി ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ നിരവധി സൈനിക വാഹനങ്ങള്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അക്സായ് ചിൻ മേഖലയിലെ പൊസിഷൻ 8 മുതൽ 20 വരെയുള്ള പോയിൻ്റുകളിൽ നിന്ന് ഗാൽവൻ വാലി, കോങ്ക ലാ മേഖലകള്‍ ചൈനീസ് സൈന്യം നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അക്സായ് ചിൻ മേഖലയിൽ 92 കിലോമീറ്റര്‍ ഉള്ളിലായി ചൈനീസ് സൈന്യം നടത്തുന്ന നീക്കങ്ങള്‍ ഇന്ത്യൻ സൈന്യവും നിരീക്ഷിക്കുന്നുണ്ട്.

അതിര്‍ത്തിമേഖലയിൽ റോഡ് നിര്‍മാണവും

ഇന്ത്യ ചൈന അതിര്‍ത്തിയിൽ നിന്ന് 166 കിലോമീറ്റര്‍ മാറി ഷിൻജിയാങ് പ്രവിശ്യയിൽ ചൈന പുതിയ റോഡും നിര്‍മിക്കുന്നുണ്ട്. ഹോതാൻ കാൻഷിവാര്‍ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്. യഥാര്‍ഥ നിയന്ത്രണരേഖയോടു ഏറ്റവും ചേര്‍ന്നുള്ള ചൈനയുടെ വ്യോമത്താവളവും ഹോത്താനിലാണ്. ഇവിടെ നിലവധി ഫൈറ്റര്‍ വിമാനങ്ങളും ചൈന വിന്യസിച്ചിട്ടുണ്ട്. ലഡാഖിനു പുറമെ അരുണാചൽ പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നും ചൈനീസ് സൈന്യം പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ ചൈനീസ് നഗരമായ നിങ്ചിയോടു ചേര്‍ന്ന് റഷ്യൻ നിര്‍മിത മിസൈൽ പ്രതിരോധ സംവിധാനവും സാറ്റലൈറ്റ് ജാമറുകളുമാണ് ചൈന സ്ഥാപിച്ചിട്ടുള്ളത്.

പഞ്ചരത്‌നങ്ങളില്‍ മൂന്നു പേർക്കിന്ന് അപൂർവ്വദിനം !!!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്