ആപ്പ്ജില്ല

ഫേസ്ബുക്കിൽ ത‍ർക്കം; യുവാവിനെ മുൻ സൈനികൻ വെടിവെച്ചുകൊന്നു

യുവാവിന്റെ കുടുംബം ലഹരിമരുന്ന് വിൽക്കുന്നുവെന്ന് ആരോപിച്ചാണ് മുൻ സൈനികൻ യുവാവിനെ വെടിവെച്ചു കൊന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവാവുതന്നെയാണ് പകർത്തിയത്.

Samayam Malayalam 5 Aug 2020, 7:11 pm
ചണ്ഡീഗഡ്: ഫേസ്ബുക്കിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് 26-കാരനായ യുവാവിനെ മുൻ സൈനികൻ വെടിവെച്ച് കൊന്നു. കൊല്ലപ്പെട്ട യുവാവിന്റെ കുടുബം ലഹരിമരുന്ന് വിൽപ്പന നടത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവാവിന്റെ ഫോണിൽ നിന്നുതന്നെയാണ് പോലീസിന് ലഭിച്ചത്.
Samayam Malayalam കൊല്ലപ്പെട്ട സുഖ്ചെയിൻ സിങ്ങും (ഇടത്)  പ്രതി ജസ്ബീർ സിങ്ങും


Also Read: ഇന്ത്യൻ വംശജ അമേരിക്കയിൽ കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് പുഴയോട് ചേർന്നുള്ള പ്രദേശത്ത് നിന്ന്

സുഖ്ചെയിൻ സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുൻ സൈനികനായ ജസ്ബിർ സിങ്ങാണ് പ്രതി. കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ഗ്രമത്തിൽ നടത്തുന്ന കെമിക്കൽ വ്യാപാര കേന്ദ്രം വഴി ലഹരിമരുന്ന് വിൽക്കുന്നുവെന്നാണ് പ്രതിയുടെ ആരോപണം. ഇത് സംബന്ധിച്ചാണ് ഇരുവരും ഫേസ്ബുക്കിൽ തർക്കത്തിലേർപ്പെട്ടത്.

Also Read: ആന്ധ്രയിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊന്നയാൾക്ക് വധശിക്ഷ

സുഖ്ചെയിൻ സിങ്ങിന്റെ കുടുംബം ലഹരിമരുന്ന് വിൽക്കുന്നുവെന്ന് ജസ്ബീർ സിങ് ഫേസ്ബുക്കിൽ കമന്റിട്ടു. ഇത്തരം കാര്യങ്ങൾ ഫേസ്ബുക്കിൽ പറയരുതെന്ന് സുഖ്ചെയിൻ ആവശ്യപ്പെട്ടു. എന്നിട്ടും ഫലം ഉണ്ടായില്ല. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്.

Also Read: വീട്ടുജോലി ശരിയായി ചെയ്തില്ല; ജോലിക്കാരിയെ വീട്ടമ്മ കത്തികൊണ്ട് പരിക്കേല്‍പ്പിച്ചു

ജസ്ബീർ സിങ് ടെറസിൽ നിന്ന് നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ കൊല്ലപ്പെട്ട യുവാവുതന്നെയാണ് പകർത്തിയത്. സംഭവത്തിനു പിന്നാലെ ഒളിൽപ്പോയ ജസ്ബീർ സിങ്ങിനുവേണ്ടി അന്വേഷണം നടത്തുകയാണ് പോലീസ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്