ആപ്പ്ജില്ല

ആപ്പ് വിജയിച്ചില്ല: ടെക്കി യുവാവ് ജീവനൊടുക്കി

സ്വന്തമായി വികസിപ്പിച്ചെടുത്ത സോഷ്യൽ നെറ്റ്‍വര്‍ക്കിംഗ് ആപ്ലിക്കേഷൻ വിജയിക്കാത്തില്‍ മനംനൊന്ത് യുവ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു.

TNN 21 Apr 2016, 10:55 am
ഹൈദരാബാദ്: സ്വന്തമായി വികസിപ്പിച്ചെടുത്ത സോഷ്യൽ നെറ്റ്‍വര്‍ക്കിംഗ് ആപ്ലിക്കേഷൻ വിജയിക്കാത്തില്‍ മനംനൊന്ത് യുവ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു. മുപ്പത്തിമൂന്ന് വയസ്സുകാരനായ ലക്കി ഗുപ്ത അഗര്‍വാളാണ് നെട്രജന്‍ ശ്വസിച്ച് ആത്മഹത്യ ചെയ്തത്.
Samayam Malayalam failed app drives hyderabad techie to suicide
ആപ്പ് വിജയിച്ചില്ല: ടെക്കി യുവാവ് ജീവനൊടുക്കി


എസ്.ആര്‍. നഗറിലെ സ്വന്തം വീട്ടിനുള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിലാണ് മരണകാരണം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വേദനയില്ലാത്ത മരണത്തിനായാണ് നൈട്രജൻ ശ്വസിച്ച് മരിക്കാന്‍ തീരുമാനിച്ചതെന്നും കുറിപ്പില്‍ പറയുന്നു.

നൈട്രജന്‍ സിലിണ്ടര്‍ ട്യൂബ് വഴി മാസ്കുമായി ഘടിപ്പിച്ച് അത് വെച്ച് ശ്വസിച്ചാണ് ലക്കി മരണത്തിന് കീഴടങ്ങിയത്. വാട്സ് ആപ്പിനേക്കാള്‍ മികച്ച ആപ്പായി തന്‍റെ ആപ്ലിക്കേഷൻ മാറുമെന്ന് ലക്കി കുടുംബാംഗങ്ങളോട് സ്ഥിരമായി പറയാറുണ്ടായിരുന്നു. അത് സംഭവിക്കാത്തിനെത്തുടര്‍ന്ന് കടുത്ത വിഷാദത്തിലായ ലക്കി ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു എന്നാണ് പോലീസ് നിഗമനം.

മരിക്കുന്നതിന് മുമ്പായി വേദനയില്ലാതെ എങ്ങനെ ആത്മഹത്യ ചെയ്യാം എന്ന് ലക്കി ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്