ആപ്പ്ജില്ല

ഭാരതരത്ന സ്വീകരിക്കും; മനസ്സ് മാറി ഭൂപൻ ഹസാരികയുടെ കുടുംബം

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്കാണ് ഭാരതരത്നം സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചത്. നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തരബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

Samayam Malayalam 15 Feb 2019, 7:06 pm

ഹൈലൈറ്റ്:

  • അഭിമാനകരമായ ഭാരതരത്നം സ്വീകരിക്കുന്നത് സ്വപ്നതുല്യമെന്ന് മകൻ
  • സര്‍ക്കാരുമായി നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്.
  • അസം പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് പുരസ്കാരം ഹസാരികയുടെ കുടുംബം നിഷേധിച്ചിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam image
ന്യൂഡൽഹി: അന്തരിച്ച സംഗീതജ്ഞൻ ഭൂപൻ ഹസാരികയ്ക്ക് സമ്മാനിച്ച ഭാരതരത്നം സ്വീകരിക്കാൻ തയ്യാറാണെന്ന് കുടുംബം. അസം പൗരത്വവിഷയത്തിൽ പ്രതിഷേദിച്ച് ഭാരത രത്ന നിഷേധിക്കുന്നതായി കുടുംബം അറിയിച്ചിരുന്നു. എന്നാൽ അഭിമാനകരമായ ഭാരതരത്ന പുരസ്കാരം സ്വീകരിക്കുന്നത് സ്വപ്നതുല്യമാണെന്ന് മകൻ തേജ് ഹസാരിക അറിയിക്കുകയായിരുന്നു. സര്‍ക്കാരുമായി നടത്തിയ ആശയവിനിമയത്തിലാണ് തേജ് ഹസാരിക ഇക്കാര്യം അറിയിച്ചത്.
അസം പൗരത്വബിൽ സംബന്ധിച്ച വിവാദത്തിനു പിന്നാലെയാണ് ഭാരതസര്‍ക്കാര്‍ സമ്മാനിച്ച ബഹുമതി വേണ്ടെന്ന നിലപാടുമായി ഹസാരികയുടെ കുടുംബം രംഗത്തെത്തിയത്.

ഈ വര്‍ഷത്തെ റിപബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്കാണ് ഭാരതരത്നം സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചത്. നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തരബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഗായകന്‍, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, എന്നീ നിലകളില്‍ പേരെടുത്ത ഭൂപന്‍ ഹസാരിക സംഗീത്തിന്‍റെ സമസ്ത മേഖലകളിലും സംഭാവന നല്‍കിയ വ്യക്തിയാണ്. അസം സ്വദേശിയായ ഹസാരികയുടെ ഗാനങ്ങളും സൃഷ്ടികളും ഉണ്ടായിട്ടുള്ളത് പ്രധാനമായും അസമീസ് ഭാഷയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ദേശീയതലത്തിൽ പ്രശസ്തനാക്കിയത് ഹിന്ദി, ബംഗാളി ഭാഷകളിൽ നടത്തിയ സൃഷ്ടികളുടെ ജനകീയതയിലൂടെയായിരുന്നു. അസമിലേയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും സംഗീതവും കലയും സംസ്കാരവും പരിചിതമാക്കിയതില്‍ ഭൂപന്‍ ഹസാരിക വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്