ആപ്പ്ജില്ല

കര്‍ഷകരുടെ ജീവിതം നന്നായാല്‍ മതി, എനിക്ക് ക്രെഡിറ്റ് വേണ്ട; കൈകൂപ്പി നരേന്ദ്ര മോദി

കാർഷിക നിയമം കർഷകരുടെ നല്ലതിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം. മധ്യപ്രദേശ് സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി മോദി പങ്കെടുത്തു. കാർഷിക സമരത്തിന് പിന്നിൽ നുണകളെന്നും നരേന്ദ്ര മോദി

Authored byAbhijith VM | Samayam Malayalam 18 Dec 2020, 3:07 pm
റെയ്‍സെന്‍, മധ്യപ്രദേശ് : വിവാദ കാര്‍ഷിക ബില്ലുകള്‍ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കാര്‍ഷിക സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്‍താണ് നരേന്ദ്ര മോദ കാര്‍ഷിക നിയമത്തെക്കുറിച്ച് സംസാരിച്ചത്.
Samayam Malayalam Narendra Modi Speech Kisan Kalyan Madhya Pradesh
വീഡിയോ കോൺഫറൻസിൽ നരേന്ദ്ര മോദി സംസാരിക്കുന്നു - ANI


കാര്‍ഷിക നിയമം ഇരുട്ടിവെളുത്തപ്പോള്‍ ഉണ്ടായതല്ല. ഈ പരിഷ്‍കരണങ്ങള്‍ക്ക് കഴിഞ്ഞ 20 -30 വര്‍ഷമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുകയാണ്. കാര്‍ഷികമേഖലയിലെ വിദ്‍ഗ്‍ധരും സാമ്പത്തിക ശാസ്ത്രജ്ഞരും കര്‍ഷകരും ഈ മാറ്റങ്ങള്‍ ആവശ്യപ്പെടുകയാണ്. - നരേന്ദ്ര മോദി പറഞ്ഞു.

കാര്‍ഷിക നിയമത്തില്‍ ക്രെഡിറ്റ് തനിക്ക് ആവശ്യമില്ലെന്നും മോദി പറഞ്ഞു.

"ഞാന്‍ രാഷ്ട്രീയപാര്‍ട്ടികളോട് കൈകൂപ്പി പറയുകയാണ്, നിങ്ങള്‍ ക്രെഡിറ്റ് എടുത്തോളൂ. നിങ്ങളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകള്‍ക്കാണ് ഞാന്‍ ക്രെഡിറ്റ് നല്‍കുന്നത്. എനിക്ക് കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തിയാല്‍ മതി. അവരുടെ ജീവിതം പുരോഗതി നേടണം. കൃഷി പുരോഗമിക്കണം."

കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാനിപ്പിക്കണം. കാര്‍ഷിക നിയമം പ്രാബല്യത്തിലായിട്ട് ഏഴ് മാസം കഴിഞ്ഞു. പക്ഷേ, ഇപ്പോള്‍ പെട്ടന്ന് രാഷ്ട്രീയമായ ചില കളികള്‍ വരികയാണ്. നുണകളാണ് പ്രചരിപ്പിക്കുന്നത് - പ്രധാനമന്ത്രി ആരോപിച്ചു.

മുഴുവന്‍ കര്‍ഷകര്‍ക്കും കിസാന്‍ കാര്‍ഡ്‍ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മുന്‍പ് ഇത് സാധ്യമല്ലായിരുന്നു. മധ്യപ്രദേശിലെ മാത്രം 35 ലക്ഷം കര്‍ഷകര്‍ക്ക് 16,000 കോടിരൂപയാണ് ഇതിലൂടെ സര്‍ക്കാര്‍ നല്‍കിയതെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു.

കര്‍ഷകരുടെ പേരില്‍ ഈ സമരം നടത്തുന്നവര്‍ പിന്നീട് ഖേദത്തോടെ മാത്രമേ സമരത്തെ നോക്കുവെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇവരെന്താണ് ഇന്ന് ചെയ്‍തതെന്ന് പിന്നീട് അവര്‍ നോക്കുമ്പോള്‍ മനസിലാകും. ഈ പ്രവൃത്തി എല്ലാവരുടെയും മുന്നിലെത്തിക്കാനാണ് സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Also Read: ഒഎൻവി സാഹിത്യ അവാർഡ് പ്രൊഫ. എം ലീലാവതിക്ക്

താങ്ങുവില എടുത്തുകളയുമെന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കി. ഇത് താങ്ങുവില നിലനിര്‍ത്തും എന്ന ഉറപ്പുള്ളത് കൊണ്ടാണ്. ഈ സര്‍ക്കാര്‍ താങ്ങുവിലയെക്കുറിച്ച് ഗൗരവത്തോടെയാണ് കാണുന്നത്. എല്ലാവര്‍ഷവും വിത്തുവിതയ്‍ക്കുന്ന സീസണ് മുന്‍പ് തന്നെന സര്‍ക്കാര്‍ ഇത് പ്രഖ്യാപിക്കുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് കണക്കുകൂട്ടലുകള്‍ എളുപ്പമാക്കുന്നതിനാണെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു.
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്