ആപ്പ്ജില്ല

35 ലിറ്റർ പാലിൽ കുളിച്ച് ക്ഷീര കർഷകൻെറ പ്രതിഷേധം

സ്വയം കുളിക്കുന്നതിന് പുറമെ സ്വന്തം കാലികളെയും ഇയാൾ പാലിൽ കുളിപ്പിച്ചു

Samayam Malayalam 17 Jul 2018, 5:54 pm
മുംബൈ: പാലിന് മികച്ച വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ 35 ലിറ്റർ പാലിൽ കുളിച്ച് കർഷകൻെറ പ്രതിഷേധം. സോളാപൂരിലെ മംഗള്‍വേധ ടൗണില്‍ താമസിക്കുന്ന സാഗര്‍ എന്ന കര്‍ഷകനാണ് വ്യത്യസ്തമായി പ്രതിഷേധിച്ചത്. സ്വയം കുളിക്കുന്നതിന് പുറമെ സ്വന്തം കാലികളെയും ഇയാൾ പാലിൽ കുളിപ്പിച്ചു.
Samayam Malayalam Milk Bath


മഹാരാഷ്ട്രയിൽ വിവിധ സംഘടനയുടെ നേതൃത്വത്തിൽ ക്ഷീര കർഷകർ നേരിടുന്ന അവഗണനക്കെതിരെ സമരം നടക്കുകയാണ്. ഇതിന് എെകദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടായിരുന്നു സാഗറിൻെറ പ്രതിഷേധക്കുളി.
സ്വാഭിമാന്‍ ഷേത്കാരി സംഗതന്‍, മഹാരാഷ്ട്ര കിസാന്‍ സഭ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.

ക്ഷീര കർഷകരുടെ സമരം കാരണം നരഗത്തിൽ പാലിന് ക്ഷാമം നേരിടുകയാണ്. ഇത് പരിഹരിക്കാനായി ഗുജറാത്തിൽ നിന്ന് പാലെത്തിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഗുജറാത്തിൽ നിന്ന് പാലെത്തിയാൽ സത്യാഗ്രഹം ആരംഭിക്കുമെന്ന് സമരക്കാർ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്