ആപ്പ്ജില്ല

കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ കാറിൽ പോത്തിനെ കെട്ടിയിട്ട് കർഷകന്റെ പ്രതിഷേധം

ഭൂരേഖയിൽ തന്റെ പേര് ചേർക്കുന്നതിനായി സമീപിച്ചപ്പോൾ തഹസിൽദാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കർഷകന്റെ പരാതി.

Samayam Malayalam 12 Sept 2019, 9:41 pm
ഭോപ്പാൽ: 25,000 രൂപ കൈക്കൂലി ചോദിച്ച തഹസിൽദാരുടെ വാഹനത്തിൽ പോത്തിനെ കെട്ടിയിട്ട് കർഷകന്റെ പ്രതിഷേധം. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ പത്താരിയ ഗ്രാമത്തിൽനിന്നുള്ള ഭൂപത് രഘുവൻഷി എന്ന കർഷകനാണ് കൈക്കൂലി ചോദിച്ചെന്നാരോപിച്ച് തഹസിൽദാർക്കെതിരെ രംഗത്തെത്തിയത്.
Samayam Malayalam mp


അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന് തന്റെ അവസ്ഥ വിവരിച്ച് കർഷകൻ കത്തെഴുതിയിട്ടുണ്ട്. "ഭൂരേഖയിൽ തന്റെ പേര് ഉൾപ്പെടുത്താൻ സർക്കാർ ഉദ്യോഗസ്ഥൻ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടു. തഹസിൽദാർ പല കാരണങ്ങൾ പറഞ്ഞ് പണം ലഭിക്കുന്നതിനായി കഴിഞ്ഞ ഏഴുമാസമായി തന്നെ നടത്തിക്കുകയാണ്." ഭൂപത് കത്തിൽ പറയുന്നു.

ന്യൂനപക്ഷങ്ങള്‍ വേറെയുമുണ്ട്, മുസ്ലീങ്ങളുടെ പേരില്‍ മാത്രമാണ് ഭീതി: ആര്‍എസ്‍എസ്‍ നേതാവ്

"എപ്പോഴൊക്കെ ഓഫീസിൽ ചെന്നിട്ടുണ്ടോ അപ്പോഴെല്ലാം മറ്റൊരു തിയ്യതിയിലേക്ക് എന്റെ വിഷയം മാറ്റിവെയ്ക്കുകയാണ്. കഴിഞ്ഞ ഏഴ് മാസമായി ഇതാണ് സംഭവിക്കുന്നത്. ഇപ്പോൾ തന്റെ പോത്തിനെ വിറ്റ് അയാൾ വേണ്ട പണം കണ്ടെത്തട്ടെ." കർഷകൻ മാധ്യമങ്ങളോട് പറഞ്ഞു.

വാഹന വിപണിയുടെ മാന്ദ്യത്തിനു പിന്നിൽ ഊബറും ഒലയുമാണോ?

സമാനമായ കേസ് സംസ്ഥാനത്തെ ടിക്കംഗഡ് ജില്ലയിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തന്റെ ഭൂമി കൈമാറ്റം ചെയ്യാനായി 50,000 രൂപ ആവശ്യപ്പെട്ട തഹസിൽദാരുടെ വാഹനത്തിൽ ലക്ഷ്മി യാദവ് എന്ന കർഷകനാണ് തന്റെ പോത്തിനെ കെട്ടിയിട്ടത്.

ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തഹസിൽദാർക്ക് താൻ ഇതുവരെ 50,000 രൂപ നൽകിയതായി ലക്ഷ്മി യാദവ് പറഞ്ഞു. ഈ കേസിൽ അന്വേഷണം നടക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്