ആപ്പ്ജില്ല

ചൊവ്വാഴ്ച രാജ്യവ്യാപക ബന്ദ്; ആഹ്വാനം നൽകി കർഷക സംഘടനകൾ

Samayam Malayalam 4 Dec 2020, 6:30 pm
ന്യൂഡൽഹി: വിവാദ കർഷക ബിൽ നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കാത്ത സാഹചര്യത്തിൽ ചൊവ്വാഴ്‌ച രാജ്യവ്യാപകമായി ബന്ദ് ആചരിക്കുമെന്ന് കർഷക സംഘടനകൾ.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI



പ്രതിഷേധത്തിൻ്റെ ഭാഗമായി രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്ന് കർഷകർ അറിയിച്ചു. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും തടയുമെന്നും ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർ ഭീഷണി മുഴക്കി. രാജ്യത്തെ എല്ലാ ടോൾ ഗേറ്റുകളും ഉപരോധിക്കും. ടോൾ പിരിവ് അനുവദിക്കില്ലെന്നും കർഷകർ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്