ആപ്പ്ജില്ല

സമരം കൂടുതൽ ശക്തമാക്കാന്‍ കര്‍ഷകര്‍; ഇന്ന് ഡൽഹി ജയ്പൂര്‍ പാത അടയ്ക്കും

സമരം ശക്തമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതരുള്ളത്. തിങ്കളാഴ്ച രാജ്യത്താകമാനം കടുത്ത പ്രതിഷേധം നടത്തുവാനാണ് പ്രതിഷേധക്കാര്‍ കരുതുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം കര്‍ഷക സംഘടനകള്‍ തള്ളി.

Samayam Malayalam 13 Dec 2020, 9:28 am
ന്യൂ‍ഡൽഹി: കര്‍ഷക സമരത്തിന്റെ 18ാം ദിനത്തിൽ പ്രക്ഷോഭം കൂടുതൽ കടുപ്പിക്കുന്നു. ഇന്ന് ജയ്പൂ‍ർ - ഡൽഹി, ആഗ്ര - ഡൽഹി എന്നീ ദേശീയ പാതകളിലൂടെ കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങി തുടങ്ങി. ഇതോടെ അതിർത്തികളില്‍ സുരക്ഷ ശക്തമാക്കി തുടങ്ങി.
Samayam Malayalam farmer protests
സമരക്കാഴ്ച


Also Read : 37 പേരെ കൊന്നു; അജ്ഞാതനായ സീരിയൽ കില്ലർ; 51 വർഷത്തിന് ശേഷം അയാൾ കുടുങ്ങും?

അതേസമയം, കര്‍ഷകര്‍ക്ക് പിന്തുണയുമായി എൻഡിഎ ഘടകകക്ഷിയായ ആര്‍എൽപി പ്രത്യക്ഷ സമരത്തിനിറങ്ങി. പുതിയ നിയമ നിർമ്മാണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ സന്ദേശം നൽകിയിട്ടും പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ലെന്ന് പറഞ്ഞു.

തിങ്കളാഴ്ച രാജ്യത്താകമാനം കടുത്ത പ്രതിഷേധം നടത്തുവാനാണ് പ്രതിഷേധക്കാര്‍ കരുതുന്നത്. രാജ്യത്താകമാനമുള്ള ജില്ലാ സ്ഥാപനങ്ങളിലേക്ക് പ്രതിഷേധിക്കുകയും രാവിലെ എട്ടു മണി മുതൽ അഞ്ചു മണി വരെ നിരാഹാര സമരം നടത്തുകയും ചെയ്യും.

ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് ഡൽഹി അതിർത്തികളില്‍ എത്തിയിരിക്കുന്നത്. അതേസമയം, മാസങ്ങള്‍ കഴിയാനുള്ള സര്‍വ്വ സന്നാഹത്തിലാണ് രാജസ്ഥാന്‍, യുപി, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്നത്.

Also Read : സര്‍ക്കാര്‍ ഓഫീസിലേക്ക് ജീവനക്കാര്‍ ടീഷര്‍ട്, ജീന്‍സ്, സ്ലിപ്പര്‍ എന്നിവ ഇട്ട് വരരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

നിയമം പിൻവലിക്കണമെന്ന് തന്നെ ആണ് ആവശ്യമെന്നും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ ഡിസംബർ 19നകം അംഗീകരിച്ചില്ലെങ്കില്‍ ഉപവാസ സമരം ആരംഭിക്കുമെന്ന് കര്‍ഷക നേതാവ് ഗുര്‍നാം സിങ് ചാരുണി പറഞ്ഞു.

സമരത്തിൽ സാമൂഹിക വിരുദ്ധര്‍ കടന്നു കൂടിയിട്ടുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം കര്‍ഷക സംഘടനകള്‍ തള്ളി. അത്തരത്തിൽ ആരെങ്കിലും ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്