ആപ്പ്ജില്ല

നാളത്തെ ഭാരത് ബന്ദ് ജനജീവിതത്തെ ബാധിക്കുന്നതെങ്ങനെ? അറിയാം കൂടുതൽ വിവരങ്ങൾ

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബന്ദ് ഉണ്ടാകില്ല. ജനജീവിതത്തെ ബാധിക്കാത്ത തരത്തിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണിവരെയാണ് ബന്ദ് എന്ന് കർഷക സംഘടനകൾ വ്യക്തമാക്കി

Samayam Malayalam 7 Dec 2020, 5:45 pm
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ ശക്തമാകും. രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണിവരെയാണ് ബന്ദ്. ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളും സിനിമാ - രാഷ്‌ട്രീയ രംഗത്തുള്ളവരും രംഗത്തുവന്നു. ഈ സാഹചര്യത്തിൽ നാളെ നടക്കാൻ പോകുന്ന ബന്ദ് ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമായി.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: രജനി ആർക്കൊപ്പം പോകും? ഒടുവിൽ തീരുമാനമായി, തുറന്ന് പറഞ്ഞ് സ്‌റ്റാലിൻ, കാത്തിരിക്കാൻ ഡിഎംകെ

ജങ്ങളുടെ ഭാഗത്ത് നിന്നും ആശങ്കയുണ്ടായതോടെ നിലപാട് വ്യക്തമാക്കി കർഷക സംഘടനകൾ രംഗത്തുവന്നു. സമാധാനപരമായിരിക്കും ഭാരത് ബന്ദ്. പ്രതീകാത്മക പ്രതിഷേധമായതിനാൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രവർത്തനവും ഉണ്ടാകില്ല. രാവിലെ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. അപ്പോഴേക്കും എല്ലാവർക്കും അവരവരുടെ ഓഫീസുകളിൽ എത്തിച്ചേരാൻ കഴിയുമെന്നും ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തികൈത് പറഞ്ഞു.

ആംബുലൻസ്, വിവാഹം തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ ഒരിക്കലും തടയില്ല. കേന്ദ്ര സർക്കാരിൻ്റെ ചില നയങ്ങളെ പിന്തുണയ്‌ക്കില്ലെന്ന് വ്യക്തമാക്കുകയാണ് പ്രതിഷേധത്തിൻ്റെ ലക്ഷ്യമെന്നും രാകേഷ് തികൈത് വ്യക്തമാക്കി.

ദേശീയപാതകൾ തടയുമെന്നും ടോൾ പ്ലാസകൾ പിടിച്ചെടുക്കുമെന്നും കർഷക സംഘടനകൾ മുൻപ് വ്യക്തമാക്കിയിരുന്നു. വിവിധ മോട്ടോർ ട്രാൻസ്‌പോർട്ട് യൂണിയനുകൾ ബന്ദിനെ പിന്തുണച്ച് രംഗത്തുവന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് ഗതാഗതം സ്‌തംഭിക്കും. ബാങ്ക് യൂണിയനുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെങ്കിലും സേവനങ്ങളെ ബാധിക്കില്ല.

Also Read: 'തറക്കല്ലിട്ടോ, പണി തുടങ്ങരുത്', മര്യാദ തിരിച്ചും കാണിക്കണം'; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

അതേസമയം കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബന്ദ് ഉണ്ടാകില്ല. പകരം മറ്റ് സമരമാര്‍ഗങ്ങള്‍ ആലോചിക്കുമെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി അഞ്ചു ജില്ലകളില്‍ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഭാരത് ബന്ദ് നടത്തുന്നത് ബുദ്ധിമുട്ടാകുന്നത് പരിഗണിച്ചാണ് പുതിയ സമരമാര്‍ഗങ്ങള്‍ തേടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്