സിദ്ദിപേട്ട്: അമ്മാവന് വാങ്ങി നല്കിയ പിറന്നാള്‍ കേക്ക് കഴിച്ച് തെലുങ്കാനയിലെ സിദ്ദിപേട്ടില്‍ ഒമ്പതു വയസുകാരനും അച്ഛനും മരിച്ചു. ജന്മദിനമാഘോഷിച്ച രാംചരണും അച്ഛന് രവി (39) യുമാണ് മരിച്ചത്. കേക്കില്‍ വിഷം കലര്‍ത്തി കുടുംബത്തിന് നല്‍കിയെന്നാണ് കരുതപ്പെടുന്നത്. കേക്ക് കഴിച്ച് കുട്ടിയുടെ അമ്മയും സഹോദരിയും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മാവനെ കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്. ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പ്രഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേക്കില്‍ വിഷം കലര്‍ത്തിയിരുന്നോ എന്നത് അറിയാനായി സാംപിള്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
പരിശോധനാ ഫലം വന്നതിനു ശേഷമെ സംഭവത്തില്‍ വ്യക്തത വരികയുള്ളുവെന്ന് പൊലീസ് അറിയിച്ചു.