ആപ്പ്ജില്ല

ഫാദർ ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തും

TNN 28 Sept 2017, 7:36 am
ന്യൂഡൽഹി: യെമനിൽ നിന്ന് ഐഎസ് ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായ ഫാദർ ടോം ഉഴുന്നാലിൽ ഡൽഹിയിലെത്തി. റോമിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ ഫാദർ ടോം എത്തിയത്. വിമാനത്താവളത്തിൽ നിന്ന് നേരെ ബിഷപ്പ് ഹൗസിലേക്ക് പോകും.
Samayam Malayalam father tom uzhunnalil reached india
ഫാദർ ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി


പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്‌ച നടത്തും.
വൈകിട്ട് 4:30 ന് സിബിസിഐ സെന്‍ററില്‍ വെച്ച് അദ്ദേഹം മാധ്യമങ്ങളെ കാണും. നാളെ ബെംഗലൂരുവിലെത്തുന്ന ഫാദർ ടോം ഒക്ടോബർ ഒന്നിന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തും.

Father Tom Uzhunnalil reached India

Father Tom Uzhunnalil freed from IS terrorists in Yemen has been reached India this morning

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്