ആപ്പ്ജില്ല

മുംബൈ ജിഎസ്‍ടി ഓഫീസിന്‍റെ എട്ടാം നിലയില്‍ വന്‍ തീപിടിത്തം

ഉച്ചയ്‌ക്ക് 12.30 ഓടെയാണ് മസഗോണിലെ ജിഎസ്‌ടി ഭവനിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിൻ്റെ എട്ടാം നിലയിലാണ് അതിശക്തമായ രീതിയിൽ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

Samayam Malayalam 17 Feb 2020, 5:28 pm
മുംബൈ: മസഗോണിലെ ജിഎസ്‌ടി ഭവനിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയം. ഉച്ചയ്ക്ക് 12. 30 ഓടെ ഉണ്ടായ തീ പിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്ന്
Samayam Malayalam New Project (18)
ജിഎസ്‌ടി ഭവനിൽ തീ പിടിത്തം

അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.



ശക്തമായ തീപിടിത്തമാണ് കെട്ടിടത്തിലുണ്ടായത്. തീ പടർന്നതോടെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തുകയും ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയുമായിരുന്നു. കെട്ടിടത്തിൻ്റെ ജനാലകളിലൂടെ വലിയ തോതിലുള്ള പുക ഉയർന്നതോടെ പ്രദേശത്ത് ഭീകരമായ അന്തരീക്ഷമായിരുന്നു.


എന്നാൽ തീപിടിത്തത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമല്ല. കെട്ടിടത്തിൻ്റെ എട്ടാം നിലയിലാണ് തീ പിടിത്തം ഉണ്ടായത്. മറ്റ് നിലകളിലേക്ക് തീ പടർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. കൂടുതൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തിയാണ് തിയണച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്