ആപ്പ്ജില്ല

കെജ്രിവാളിനെതിരെ അഴിമതിയാരോപണം; യുവാവിനു നേരെ വധശ്രമം

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിഅരവിന്ദ് കെജ്രിവാളിനും ബന്ധുക്കള്‍ക്കുമെതിരെ ​ഗ്രേറ്റര്‍ നോയ്ഡ സ്വദേശിയായ രാഹുല്‍ ആരോപണം ഉന്നയിച്ചിരുന്നു.

TNN 1 Jun 2017, 11:14 am
ന്യുഡല്‍ഹി: ഡല്‍ഹിയിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മ്മയുടെ കാറിനു നേരെ വെടിവെപ്പ്. ബൈക്കിലെത്തിയ രണ്ടു പേരാണ് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
Samayam Malayalam firing at car of rahul sharma who alleged pwd scam in delhi
കെജ്രിവാളിനെതിരെ അഴിമതിയാരോപണം; യുവാവിനു നേരെ വധശ്രമം


അക്രമികള്‍ ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്കിനു പുറകിലിരുന്ന ആള്‍ ഇറങ്ങി കാറിനു നേരേ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി യില്‍ ദൃശ്യമാണ് .വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിഅരവിന്ദ് കെജ്രിവാളിനും ബന്ധുക്കള്‍ക്കുമെതിരെ ​ഗ്രേറ്റര്‍ നോയ്ഡ സ്വദേശിയായ രാഹുല്‍ ആരോപണം ഉന്നയിച്ചിരുന്നു. തന്‍റെ ബന്ധുവിനൊപ്പം കാറില്‍ ഗാസിയാബാദിലേക്കു പോകുമ്പോഴായിരുന്നു വെടിയേറ്റത്.

Firing at car of Rahul Sharma, who alleged PWD scam in Delhi

Two unidentified persons today opened fire at the car of Rahul Sharma, who had alleged a “scam” in the Public Works Department (PWD) in Delhi involving a relative of Chief Minister Arvind Kejriwal. Sharma escaped unhurt.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്