ആപ്പ്ജില്ല

രാജ്യത്ത് ആദ്യമായി കൊവിഡ് രോഗി പ്രസവിച്ചു; ജന്മം നല്‍കിയത് ആണ്‍കുഞ്ഞിനെ

കുഞ്ഞിന് ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. 10 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് നേതൃത്വം നല്‍കിയത്.

Samayam Malayalam 4 Apr 2020, 12:21 pm
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ്- 19 സ്ഥിരീകരിച്ച യുവതി പ്രസവിച്ചു. ആണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയാണ് ഈ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. എയിംസിലെ തന്നെ ഡോക്ടറായ യുവതിയുടെ ഭര്‍ത്താവിനും ഇയാളുടെ സഹോദരനും കൊവിഡ് ബാധിച്ചിരുന്നു. എയിംസിലെ ഐസോലേഷന്‍ വാര്‍ഡിലായിരുന്നു യുവതിയുടെ പ്രസവം.
Samayam Malayalam New Born Baby


കുഞ്ഞിന് ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഇല്ല. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കുഞ്ഞിനെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. എന്തെങ്കിലും ലക്ഷണം കാണിച്ചാല്‍ മാത്രമേ പരിശോധിക്കൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

പ്രസവത്തിനായി ഐസോലേഷന്‍ വാര്‍ഡ് ഓപ്പറേഷന്‍ തീയറ്ററാക്കി മാറ്റുകയായിരുന്നു. കുഞ്ഞിനെ നേരിട്ട് ബന്ധപ്പെടാത്ത രീതിയില്‍ അമ്മയോടൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്. 10 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് നേതൃത്വം നല്‍കിയത്. പ്രസവം വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും യുവതി ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്