ആപ്പ്ജില്ല

നിലവിൽ ഒപിഎസ് നേരിടുന്ന 5 പ്രധാന വെല്ലുവിളികൾ

പനീര്‍ സെല്‍വത്തെ AIADMKയില്‍ നിന്ന് പുറത്താക്കിയത്...

TNN 14 Feb 2017, 1:08 pm
ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയെന്ന് സുപ്രീം കോടതി വിധി വന്നതിനാൽ മുഖ്യമന്ത്രി കസേരയിലേക്കുള്ള യാത്രയിൽ ഒ.പനീര്‍സെല്‍വത്തിന് മുന്‍പിലെ വലിയൊരു വെല്ലുവിളിയാണ് വഴിമാറുന്നത്.
Samayam Malayalam five major challenges faced by ops now
നിലവിൽ ഒപിഎസ് നേരിടുന്ന 5 പ്രധാന വെല്ലുവിളികൾ


നാല് വര്‍ഷം തടവ് ശിക്ഷയും പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വിലക്കും ശശികലയ്ക്കുണ്ടെങ്കിലും ഒപിഎസ്സിന് നേരെയുള്ള വെല്ലുവിളികൾ അവസാനിക്കുന്നില്ല.

1. പനീര്‍ സെല്‍വത്തെ എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയത് കൂടുതൽ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചേക്കാം.

2. ജയിലിലേക്ക് പോകാന്‍ ശശികലയ്ക്ക് കോടതി ഒരു മാസത്തെ സാവകാശം അനുവദിച്ചിരിക്കുന്നതിനാല്‍ അവസാനഘട്ടത്തില്‍ അവർ ചില ശ്രമങ്ങള്‍ കൂടി നടത്തിയേക്കും.

3. തമിഴ്‌നാട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുവാന്‍ ഗവര്‍ണര്‍ ഒപിഎസ്സിനെ ക്ഷണിക്കും എന്ന് റിപ്പോർട്ടുകളുണ്ട്.

4. തമിഴ്‌നാട്ടില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ മാത്രമേ ഒപിഎസ്സിന് അധികാരത്തില്‍ തുടരുവാന്‍ സാധിക്കൂ.

5. പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരും നേതാക്കളും ശശികല ക്യാമ്പില്‍ തന്നെയാണുള്ളത്. (നിലവില്‍ പത്തോളം എംഎല്‍എമാരും അത്ര തന്നെ എംപിമാരും മുതിര്‍ന്ന നേതാക്കളും ഒപിഎസിനൊപ്പമുണ്ട്)

Five major challenges faced by OPS now.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്