ആപ്പ്ജില്ല

ഡൽഹിയിൽ വെടിവെയ്പ്പ്; തീവ്രവാദികളെന്ന് സംശയം; അഞ്ച് പേരെ പിടികൂടി പോലീസ്

അറസ്റ്റിലായവര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഇവര്‍ക്ക് പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Samayam Malayalam 7 Dec 2020, 12:51 pm
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന ഏറ്റുമുട്ടലിനൊടുവിൽ തീവ്രവാദികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ ഡൽഹി പോലീസ് പിടികൂടി. കിഴക്കൻ ഡൽഹിയിലെ ശകര്‍പൂരിലാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് വാര്‍ത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോര്‍ട്ട്. ഇവരിൽ ചിലര്‍ക്ക് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Samayam Malayalam delhi encounter
ഡൽഹിയിൽ നടന്ന ഏറ്റുമുട്ടലിൻ്റെ ചിത്രം Photo: ANI


Also Read: രാജ്യം അടച്ചുപൂട്ടുന്നു; ഭാരത് ബന്ദില്‍ ഏതെല്ലാം മേഖലകളെ ബാധിക്കും? തുറക്കുന്നതും അടഞ്ഞു കിടക്കുന്നതും

പ‍ഞ്ചാബ് സ്വദേശികളായ രണ്ട് പേരും ജമ്മു കശ്മീരിൽ നിന്നുള്ള മൂന്ന് പേരുമാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. സ്ഥലത്ത് പരസ്പരം വെടിവെയ്പ്പുണ്ടായെന്നം ആക്രമണത്തിനു ശേഷം അഞ്ച് പേരെ പിടികൂടിയതായും സ്പെഷ്യൽ സെൽ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് കുശ്വാഹ് അറിയിച്ചു. ഇവരുടെ കൈയ്യിൽ നിന്ന് ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവരിൽ ചിലര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായും എന്നാൽ ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ലെന്നും പോലീസ് പറഞ്ഞതായി എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.



Also Read: കേന്ദ്രത്തിന് നല്‍കിയ ഉറപ്പ് പാലിക്കണം; ബിജെപി ക്യാമ്പില്‍ വന്‍ ആസൂത്രണം, തലസ്ഥാനം കാവി അണിയാതിരിക്കാന്‍ സകല അടവും പയറ്റി സിപിഎം

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തേയ്ക്ക് മയക്കുമരുന്നുകള്‍ കടത്താൻ ഇവര്‍ സഹായിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നുമാണ് പോലീസിനെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിൽ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്