ആപ്പ്ജില്ല

ചട്ട ലംഘനം: പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്യണമെന്ന് കളക്ടർ

ഇത് നാഷണല്‍ ഫ്‌ളാഗ് കോഡിന്‍റെ ലംഘനമാണെന്ന പരാതി ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

TNN 15 Aug 2017, 3:27 pm
പാലക്കാട്: ചട്ടം ലംഘിച്ച് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെതിരെ നടപടിയെടുക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി. മോഹന്‍ ഭാഗവത് പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിയമലംഘനം നടന്നതിനാൽ സ്‌കൂളിലെ പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഉന്നയിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി
Samayam Malayalam flag hoisting pricncipal should be supended says collector
ചട്ട ലംഘനം: പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്യണമെന്ന് കളക്ടർ


സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ എസ്‌പിക്ക് നിര്‍ദേശം നല്‍കി. ദേശീയ പതാകയുടെ ചട്ടങ്ങളില്‍ ലംഘനമുണ്ടായെന്ന് തഹസില്‍ദാറും അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക് ലംഘിച്ചാണ് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ഭാഗവത് പാലക്കാട് കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്. കൂടാതെ ചടങ്ങില്‍ ദേശീയഗാനമായ ജനഗണമന ചൊല്ലിയില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. പകരം വന്ദേമാതരമാണ് ഇവിടെ ആലപിച്ചത്. ഇത് നാഷണല്‍ ഫ്‌ളാഗ് കോഡിന്‍റെ ലംഘനമാണെന്ന പരാതി ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

Flag hoisting: Pricncipal should be supendedsays Collector

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്