ആപ്പ്ജില്ല

'ട്രംപിന് ഭ്രാന്താണെന്നൊന്നും ഞങ്ങൾ പറയില്ല'; ഒബാമയ്ക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാമെന്ന് ശിവസേന

തന്‍റെ പുതിയ പുസ്തകത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കെതിരെ മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ശിവസേനയുടെ പ്രതികരണം.

Samayam Malayalam 14 Nov 2020, 5:37 pm
മുംബൈ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മൻമോഹൻ സിങും അടക്കമുള്ള കോൺഗ്രസ് നേതാക്കളെപ്പറ്റി പുസ്തകത്തിൽ പരാമര്‍ശിച്ച മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമയ്ക്ക് മറുപടിയുമായി ശിവസേന. ഒബാമയ്ക്ക് ഇന്ത്യയെപ്പറ്റി എന്തറിയാമെന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്തിൻ്റെ ചോദ്യം.
Samayam Malayalam obama and rahul
ബരാക് ഒബാമ, രാഹുൽ ഗാന്ധി Photo: Agencies/File


വിദേശരാജ്യത്തെ നേതാവ് ഇന്ത്യൻ രാഷ്ട്രീയക്കാരെപ്പറ്റി ഇത്തരത്തിൽ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന് സഞ്ജയ് റാത്ത് പറഞ്ഞു. കോൺഗ്രസ് നേതാവിനെപ്പറ്റി ഒബാമ നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങളാരും ട്രംപിന് ഭ്രാന്താണ് എന്നൊന്നും പറയാറില്ല. ഒബാമയ്ക്ക ഈ രാജ്യത്തെപ്പറ്റി എന്തറിയാം." സഞ്ജയ് റാവത്ത് ചോദിച്ചു.

Also Read: മേയര്‍ക്കും പഞ്ചായത്ത് പ്രസിഡന്‍റിനും ശമ്പളം എത്ര; മെമ്പറായാല്‍ എന്തൊക്കെയാണ് ഗുണം? വിശദമായി അറിയാം

വിഷയത്തെപ്പറ്റി അറിവില്ലെങ്കിലും അധ്യാപകനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നായിരുന്നു തന്‍റെ പുതിയ പുസ്തകത്തിൽ ബരാക് ഒബാമ കുറിച്ചത്. രാഹുലിനു പുറമെ സോണിയ ഗാന്ധിയെപ്പറ്റിയും മൻമോഹൻ സിങിനെപ്പറ്റിയും ബരാക് ഒബാമ പുസ്തകത്തിൽ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച നിരൂപണത്തിൽ പറയുന്നത്. ഈ പരാമര്‍ശങ്ങള്‍ക്കെതിരെ കോൺഗ്രസ് തന്നെ രംഗത്തു വന്നതിനു പിന്നാലെയാണ് ശിവസേനാ നേതാവിൻ്റെ മറുപടി. മുൻപ് ബിജെപി സഖ്യകക്ഷിയായിരുന്ന ശിവസേനയുമായി ചേർന്നാണ് കോൺഗ്രസും എൻസിപിയും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചത്.

Also Read: കൊവിഡ് ഇല്ലാത്ത രാജ്യമെന്ന റെക്കോര്‍ഡ് നഷ്‍ടം; അവസാനം ഈ നാട്ടിലും കൊറോണ വൈറസ് എത്തി

"എട്ടോ പത്തോ വര്‍ഷം മുൻപ് യുഎസ് പ്രസിഡൻ്റായിരുന്നപ്പോള്‍ മാത്രമാണ് ഒബാമയും രാഹുൽ ഗാന്ധിയും തമ്മിൽ ചെറുതായി നേരിട്ടു കണ്ടു സംസാരിച്ചത്.അതിനു ശേഷം ധാരാളം അനുഭവസമ്പത്ത് നേടിയ രാഹുൽ ഗാന്ധിയുടെ വ്യക്തിത്വം വലിയ തോതിൽ മാറിയിട്ടുണ്ട്." ഇങ്ങനെയായിരുന്നു കോൺഗ്രസ് നേതാവ് താരിഖ് അൻവറിൻ്റെ പ്രതികരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്