ആപ്പ്ജില്ല

ലാന്‍ഡിങ് ഗിയര്‍ പിന്‍ മാറ്റാന്‍ മറന്നു: വൻ അപകടം ഒഴിവായി

സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

TNN 1 Mar 2017, 11:18 am
ന്യൂഡല്‍ഹി: ലാന്‍ഡിങ് ഗിയറിന്‍റെ പിൻ എടുത്തു മാറ്റാന്‍ മറന്നതിനെത്തുടര്‍ന്ന് ഡല്‍ഹി - കൊച്ചി എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തത്തിൽ നിന്ന് കൊച്ചിക്ക് പുറപ്പെടാൻ ഒരുങ്ങിയ വിമാനത്തിന്‍റെ പൈലറ്റ് കൃത്യസമടത്ത് ഇടപെട്ടതിനെ തുടര്‍ന്ന് വന്‍ ദുരന്തമാണ് ഒഴിവായത്.
Samayam Malayalam forgot to remove the landing gear pin flight got narrow escape
ലാന്‍ഡിങ് ഗിയര്‍ പിന്‍ മാറ്റാന്‍ മറന്നു: വൻ അപകടം ഒഴിവായി


വിമാനം റണ്‍വേയിലായിരിക്കുമ്പോള്‍ ചക്രങ്ങള്‍ അകത്തേക്ക് പോകാതിരിക്കാനും റണ്‍വേയില്‍ നിന്ന് തെന്നിമാറാതിരിക്കാനും ചക്രത്തില്‍ ഘടിപ്പിക്കുന്ന സംവിധാനമാണ് ലാന്‍ഡിംഗ് പിന്‍. ടേക്ക് ഓഫ് സമയത്ത് ഈ പിന്‍ എടുത്തുമാറ്റാന്‍ എഞ്ചിനിയര്‍മാര്‍ വിട്ടു പോയി.

റണ്‍വേയില്‍ നിന്ന ഉയര്‍ന്ന വിമാനം വായുവില്‍ എത്തിയിട്ടും ചക്രങ്ങള്‍ അകത്തേക്ക് പോകതായതോടെ അപകടം മനസിലാക്കിയ പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഗുരുതരമായ വീഴ്ച വരുത്തിയ രണ്ട് എഞ്ചിനീയര്‍മാരെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സസ്‍പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Forgot to remove the landing gear pin: Flight got narrow escape

Engineers failed to remove landing gear pin. Though flight ensured narrow escape, two engineers suspended.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്