ആപ്പ്ജില്ല

കർണാടക മുഖ്യമന്ത്രി: കോൺഗ്രസിൽ ഐക്യമില്ലെന്ന് ബസവരാജ് ബൊമ്മൈ

Basavaraj Bommai: കർണാടകത്തിൽ മുഖ്യമന്ത്രി വൈകുന്നതിൽ പ്രതികരിച്ചു മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോൺഗ്രസിൽ ഐക്യമില്ലെന്ന് ആരോപിച്ച അദ്ദേഹം രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

Authored byദീപു ദിവാകരൻ | Samayam Malayalam 17 May 2023, 10:31 pm

ഹൈലൈറ്റ്:

  • കോൺഗ്രസിൽ ഐക്യമില്ലെന്ന് ബസവരാജ് ബൊമ്മൈ.
  • 'രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണം'.
  • സർക്കാർ രൂപീകരിച്ചു ജനങ്ങളെ സേവിക്കണമെന്നും ബൊമ്മൈ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Karnataka Chief Minister News
ഡി കെ ശിവകുമാർ, ബസവരാജ് ബൊമ്മൈ, സിദ്ധരാമയ്യ.
ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാവത്തത് പാർട്ടിയിലെ അനൈക്യമാണ് പ്രകടമാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ. കർണാടകത്തിലെ ജനം കോൺഗ്രസ് പാർട്ടിക്കാണ് വോട്ടു ചെയ്തത്. സംസ്ഥാനത്ത് വികസനം കൊണ്ടുവരാൻ കോൺഗ്രസ് പ്രവർത്തിക്കണം. ഭരിക്കാൻ മികച്ച ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാത്തത് പാർട്ടിയിലെ ഐക്യമില്ലായ്മയാണ് പ്രകടമാക്കുന്നത്. രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിച്ചു പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് തെരഞ്ഞെടുക്കണമെന്നും സർക്കാർ രൂപീകരിച്ചു ജനങ്ങളെ സേവിക്കണമെന്നും ബൊമ്മൈ ആവശ്യപ്പെട്ടു.
കോൺഗ്രസിൻ്റെ ആഭ്യന്തരപ്രശ്നത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. ലിംഗായത്ത് വിഭാഗത്തെക്കുറിച്ച് കോൺഗ്രസ് വാതോരാതെ സംസാരിക്കുന്നുണ്ട്. ലിംഗായത്ത് വിഭാഗക്കാർക്ക് കോൺഗ്രസ് എന്തൊക്കെ സ്ഥാനമാനങ്ങളാണ് നൽകുന്നതെന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രിക്കസേരയിൽ ആര്? തീരുമാനം നീളുന്നു


അതേസമയം കർണാടകത്തിൻ്റെ മുഖ്യമന്ത്രിക്കസേരയിൽ ആരെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. ഇതു സംബന്ധിച്ചു ഡൽഹിയിൽ മാരത്തോൺ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകുകയാണ്. കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർക്കായി അവകാശവാദം ഉന്നയിച്ച് ഇരുവരുടെയും അനുനായികൾ എത്തിയിട്ടുണ്ടെങ്കിലും കോൺഗ്രസ് നേതൃത്വം പ്രതികരണത്തിനു തയ്യാറായിട്ടില്ല.

ഡൽഹി മെട്രോയിലെ പരസ്യ സ്വയംഭോഗം: പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഡി കെ ശിവകുമാർ ഇന്നും കൂടിക്കാഴ്ച നടത്തി. എന്നാൽ ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ശിവകുമാ‍ർ പ്രതികരിക്കാൻ തയ്യാറായില്ല. ശിവകുമാറും സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കർണാടക മുഖ്യമന്ത്രിയെ ഇന്നോ, നാളെയോ പ്രഖ്യാപിക്കുമെന്നും പുതിയ മന്ത്രിസഭ അടുത്ത 72 മണിക്കൂറിനകം രൂപീകരിക്കുമെന്നും കർണാടകത്തിലെ ഇൻചാർജ് രൺദീപ് സിങ് സുർജേവാല അറിയിച്ചിട്ടുണ്ട്.

യാത്രയ്ക്കിടയിൽ ട്രെയിൻ ടിക്കറ്റ് കളഞ്ഞുപോയോ? പരിഹാരം ഒരുക്കി ഇന്ത്യൻ റെയിൽവേ; വിശദമായി അറിയാം
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയ്ക്കാണ് സാധ്യതയേറുന്നതെന്ന റിപ്പോർട്ടുകൾ തള്ളിയ സുർജേവാല പാർട്ടി അധ്യക്ഷൻ്റെ നേതൃത്വത്തിൽ ചർച്ച തുടരുകയാണെന്ന് വ്യക്തമാക്കി. നേരത്തെ, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ പ്രമേയം പാസാക്കിയിരുന്നു.

Read Latest National News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്