ആപ്പ്ജില്ല

മോദിയുടെ സന്ദർശനത്തിനിടെ രാജീവ് ഗാന്ധി പ്രതിമയ്ക്കു നേരെ മഷിയാക്രമണം; പാൽ ഒഴിച്ച് 'ശുചിയാക്കി' കോൺഗ്രസ്

വാരണാസിയിൽ സ്ഥാപിച്ച രാജീവ് ഗാന്ധി പ്രതിമയ്ക്കു നേരെയാണ് മഷിയാക്രമണം ഉണ്ടായത്. പ്രതികളെക്കുറിച്ച് യാാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി

Samayam Malayalam 30 Nov 2020, 11:45 pm
വാരണാസി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്‌ക്ക് നേരെ മഷിയാക്രമണം. ഉത്തർപ്രദേശിലെ വാരണാസിയിൽ സ്ഥാപിച്ച പ്രതിമയ്‌ക്ക് നേരെയാണ് ആക്രമണം. അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Samayam Malayalam പ്രതിമയിൽ മഷിയൊഴിച്ച നിലയിൽ. Photo:  THE ECONOMIC TIMES
പ്രതിമയിൽ മഷിയൊഴിച്ച നിലയിൽ. Photo: THE ECONOMIC TIMES


Also Read: തകർന്നു വീണ മിഗ് വിമാനം കണ്ടെത്തി; പൈലറ്റിനായി തിരച്ചിൽ തുടരുന്നു

തൻ്റെ മണ്ഡലമായ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന ദിവസമാണ് പ്രതിമയ്‌ക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് ശ്രദ്ധേയം.

രാജീസ് ഗാന്ധിയുടെ പ്രതിമയ്‌ക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തില്ല് ജില്ല ഭരണകൂടം വിഷയത്തിൽ ഇടപ്പെട്ട് പ്രതിമ വൃത്തിയാക്കി. ഇതിനിടെ സംഭവസ്ഥലത്ത് ഒത്തുകൂടിയ കോൺഗ്രസ് പ്രവർത്തകർ പാൽ ഒഴിച്ച് പ്രതിമ 'ശുദ്ധീകരിച്ചു'. സംഭവത്തിന് ഉത്തര വാദിയായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് മുൻ എംപി രാജേഷ് മിശ്ര ആവശ്യപ്പെട്ടു.

Also Read: ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കർഷക നേതാക്കൾ

പ്രതികളെ വൈകാതെ പിടികൂടണമെന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ ആവശ്യത്തിൽ അധികൃതർ മറുപടി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും പ്രതികളെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്