ആപ്പ്ജില്ല

കോണ്‍ഗ്രസ് കാലത്തും സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നു: സൈനിക ജനറല്‍

2016 സെപ്റ്റംബര്‍ 29ന് ആണ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതെന്നും ഇതിന് മുന്‍പുള്ള വിവരാവകാശ രേഖകളില്‍ ഒരിടത്തും ഇത്തരത്തില്‍ സ്ട്രൈക്ക് മുന്‍പ് നടത്തിയതായി പരാമര്‍ശമില്ലെന്നുമാണ് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു മാധ്യമങ്ങളോട് പറഞ്ഞത്.

Samayam Malayalam 4 May 2019, 5:58 pm
അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ഇന്ത്യന്‍ സൈന്യം മുന്‍പും നടത്തിയിട്ടുണ്ടെന്ന് വിരമിച്ച ലെഫ്റ്റനന്‍റ്‍ ജനറല്‍ ഡിഎസ്‍ ഹൂഡ. മോദി സര്‍ക്കാരിന് മുന്‍പും ഇത്തരം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ ഹൂഡ, കൃത്യമായ തീയതിയും ആക്രമണം നടത്തിയ പ്രദേശങ്ങളും തനിക്ക് ഓര്‍മ്മയില്ലെന്നും പറഞ്ഞു.
Samayam Malayalam hooda


ഉറി ആക്രമണത്തിന് ശേഷം 2016ല്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് നേതൃത്വം നല്‍കിയത് ഹൂഡയാണ്.

കോണ്‍ഗ്രസ് ഭരണകാലഘട്ടത്തില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന് നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. ഇത് ബിജെപി നിഷേധിച്ചു. 2016 സെപ്റ്റംബര്‍ 29ന് ആണ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതെന്നും ഇതിന് മുന്‍പുള്ള വിവരാവകാശ രേഖകളില്‍ ഒരിടത്തും ഇത്തരത്തില്‍ സ്ട്രൈക്ക് മുന്‍പ് നടത്തിയതായി പരാമര്‍ശമില്ലെന്നുമാണ് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു മാധ്യമങ്ങളോട് പറഞ്ഞത്.

2004 മുതല്‍ 2014വരെയുള്ള യുപിഎ സര്‍ക്കാരുകളുടെ കാലഘട്ടത്തില്‍ ആറ് തവണ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. അടല്‍ ബിഹാരി വാജ്‍പേയ്‍യുടെ കാലത്തും രണ്ട് തവണ അതിര്‍ത്തി കടന്ന് ആക്രമണങ്ങള്‍ ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ല അഭിപ്രായപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്