ആപ്പ്ജില്ല

AB Vajpayee Death: മുൻ പ്രധാനമന്ത്രി എ ബി വാജ‍്‍പേയി അന്തരിച്ചു

ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചാണ് അദ്ദേഹത്തിൻെറ മരണം സംഭവിച്ചത്

Samayam Malayalam 16 Aug 2018, 5:47 pm
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ‍്‍പേയി അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്യാസന്ന നിലയിലായിരുന്നു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചാണ് അദ്ദേഹത്തിൻെറ മരണം സംഭവിച്ചത്. 93 വയസ്സായിരുന്നു.
Samayam Malayalam vajpayee


1924 ഡിസംബർ 25ന്‌ മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് വാജ‍്‍പേയിയുടെ ജനനം. മൂന്ന് തവണ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. 1996 മെയ് 16ന്‌ പ്രധാനമന്ത്രിയായി അധികാരമേറ്റ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും എ‌. ഐ. എ‌. ഡി. എം. കെ പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് രാജി വെക്കേണ്ടി വന്നു.



ജനസംഘത്തിലൂടെയാണ് അദ്ദേഹത്തിൻെറ രാഷ്ട്രീയ പ്രവ‍ർത്തനം തുടങ്ങുന്നത്. 1999 ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു. മൂന്നാം തവണ കാലാവധി തികച്ചതിന് ശേഷമാണ് അടുത്ത തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പരമോന്നത പുരസ്കാരമായ ഭാരത രത്ന, പത്മ വിഭൂഷൺ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തോടൊപ്പം തന്നെ സാഹിത്യത്തിലും വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് വാജ‍്‍പേയി. അറിയപ്പെടുന്ന കവി കൂടിയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്