ആപ്പ്ജില്ല

മുൻ കേന്ദ്രമന്ത്രി സി.കെ ജാഫർ ഷെരീഫ് അന്തരിച്ചു

കുഴഞ്ഞു വീണതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ജാഫർ ഷെരിഫ് ചികിത്സയിലായിരുന്നു

Samayam Malayalam 25 Nov 2018, 3:52 pm
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സി.കെ ജാഫർ ഷെരീഫ്(85) അന്തരിച്ചു. ഇന്നലെ ബെംഗലൂരുവിലെ സ്വകര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
Samayam Malayalam jafar sharif


നരസിംഹറാവു മന്ത്രിസഭയിൽ ജാഫർ ഷെരീഫ് കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991 മുതൽ 95 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച കുഴഞ്ഞു വീണതിനെ തുടർന്നാണ് ജാഫർ ഷെരീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴ് തവണ എംപിയായ ജാഫർ ഷെരീഫ് കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാ ഗാന്ധിക്കൊപ്പമായിരുന്നു നിന്നത്. ജാഫർ ഷെരീഫിന്റെ മരണത്തിൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ അനുശോചിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്